HOME /NEWS /Sports / പ്രതിഫലത്തിൽ മെസ്സിയെ കടത്തിവെട്ടി റൊണാൾഡോ; ലൂയിസ് വിറ്റൺ പരസ്യത്തിന് റൊണാൾഡോയ്ക്ക് ലഭിച്ചത്

പ്രതിഫലത്തിൽ മെസ്സിയെ കടത്തിവെട്ടി റൊണാൾഡോ; ലൂയിസ് വിറ്റൺ പരസ്യത്തിന് റൊണാൾഡോയ്ക്ക് ലഭിച്ചത്

ഈ ചിത്രത്തിന് റൊണാള്‍ഡോ ആവശ്യപ്പെട്ടത് 2 മില്യണ്‍ ഡോളര്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മെസ്സിയുടെ പ്രതിഫലം 1.7 മില്യണ്‍ ഡോളറായിരുന്നു.

ഈ ചിത്രത്തിന് റൊണാള്‍ഡോ ആവശ്യപ്പെട്ടത് 2 മില്യണ്‍ ഡോളര്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മെസ്സിയുടെ പ്രതിഫലം 1.7 മില്യണ്‍ ഡോളറായിരുന്നു.

ഈ ചിത്രത്തിന് റൊണാള്‍ഡോ ആവശ്യപ്പെട്ടത് 2 മില്യണ്‍ ഡോളര്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മെസ്സിയുടെ പ്രതിഫലം 1.7 മില്യണ്‍ ഡോളറായിരുന്നു.

  • Share this:

    ഖത്തര്‍ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങൾക്കിടെ ശ്രദ്ധേയമായ ഒന്നായിരുന്നു അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒന്നിച്ചിരിക്കുന്ന പരസ്യ ചിത്രം.ഇരുവരും ഒരു ചെസ്സ് ബോര്‍ഡിന് ഇരുവശവും ഇരിക്കുന്ന ചിത്രമായിരുന്നു ഇത്. പ്രമുഖ ബ്രാന്‍ഡായ ലൂയിസ് വിറ്റണിന്റെ ക്യാംപെയിനിന്റെ ഭാഗമായിട്ടായിരുന്നു ആ പരസ്യചിത്രം എടുത്തത്.

    ഈ ചിത്രത്തിന് റൊണാള്‍ഡോ ആവശ്യപ്പെട്ടത് 2 മില്യണ്‍ ഡോളര്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മെസ്സിയുടെ പ്രതിഫലം 1.7 മില്യണ്‍ ഡോളറായിരുന്നു.

    ലക്ഷക്കണക്കിന് പേരാണ് ചിത്രം ഏറ്റെടുത്തത്. തുടര്‍ന്ന് ഇരുതാരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 32 മില്യണ്‍ ലൈക്കുകളാണ് ചിത്രം ഷെയര്‍ ചെയ്തയുടൻ മെസ്സിയ്ക്ക് ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തിലും റൊണാള്‍ഡോ തന്നെയാണ് മുന്നില്‍. 42 മില്യണ്‍ ജനങ്ങളാണ് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ലൈക്ക് ചെയ്തത്.

    Also read-റൊണാൾഡോയെ കാണാൻ ഖത്തറിൽനിന്ന് ഗാനിം അൽ മുഫ്താഹ് എത്തി; പ്രകാശപൂരിതമാക്കിയെന്ന് താരം

    പ്രമുഖ ഫോട്ടോഗ്രാഫറായ ആനി ലെയ്‌ബോവിറ്റസ് ആണ് ഈ ചിത്രം എടുത്തത്.

    ഖത്തറില്‍ മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ കളിക്കുന്നത് കാണാന്‍ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ അത് സാധ്യമായില്ല. പ്രീക്വാര്‍ട്ടറില്‍ തന്നെ പോര്‍ച്ചുഗലിന് പുറത്തു പോകേണ്ടിവന്നു.

    അതിനിടെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറുമായി റെക്കോര്‍ഡ് പ്രതിഫലം വാങ്ങി കരാറിലേര്‍പ്പെട്ടത്. റൊണാള്‍ഡോയുമായി രണ്ടര വര്‍ഷത്തെ കരാര്‍ ഒപ്പിട്ട അല്‍ നാസര്‍ ക്ലബ് താരത്തിന് നല്‍കുന്നത് 1770 കോടി രൂപയാണ് (200 മില്യണ്‍ ഡോളര്‍). പരസ്യവരുമാനം ഉള്‍പ്പടെയാണിത്. ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കുന്ന ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് പ്രതിഫലമാണിത്.

    Also read-മുടിവെട്ടുന്നതിനിടെ മീറ്റിംഗില്‍ പങ്കെടുത്ത് മുന്‍ മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ്; ട്രോളുകൊണ്ട് മൂടി സോഷ്യൽ മീഡിയ

    പുതിയ കരാര്‍ അനുസരിച്ച് റൊണാള്‍ഡോയ്ക്ക് ഒരു മാസം 16.67 മില്യന്‍ യൂറോ അഥവാ ഏകദേശം 147 കോടി രൂപയാണ് ലഭിക്കുന്നത്. ഇനി ഒരാഴ്ച ലഭിക്കുന്ന പ്രതിഫലം കേട്ടാലും ആരുമൊന്ന് ഞെട്ടും. 38.88 മില്യന്‍ യൂറോ അഥവാ 34 കോടി രൂപയാണ് കളിക്കാന്‍ ഇറങ്ങിയാലും ഇല്ലെങ്കിലും റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത്. ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം 5,55,555 യൂറോ അഥവാ ഏകദേശം അഞ്ചു കോടി രൂപയാണ്. ഒരു മണിക്കൂര്‍ നേരത്തേക്ക് ലഭിക്കുന്ന പ്രതിഫലം അറിയണ്ടേ? 23,150 യൂറോ അഥവാ 20 ലക്ഷം രൂപ ആയിരിക്കും. പരസ്യവരുമാനത്തിന് പുറമെയുള്ള തുകയാണിത്.

    പുതിയ ഫുട്ബോള്‍ ലീഗില്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്ന് സൗദി ക്ലബ്ബ് അല്‍ നസറുമായി കരാര്‍ ഒപ്പിട്ട റൊണാള്‍ഡോ പറഞ്ഞു. കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം പറഞ്ഞത്.

    കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റൊണാള്‍ഡോ പടിയിറങ്ങിയത്. താരവും ക്ലബും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. റൊണാള്‍ഡോയുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ട്വീറ്റ് ചെയ്തിരുന്നു.

    First published:

    Tags: Cristiano ronaldo, Instagram, Lionel messi