റിയാദ്: ഗാനിം അൽ മുഫ്താഹിനെ അറിയില്ലേ? ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ മിന്നിത്തിളങ്ങിയ യൂട്യൂബർ. കടുത്ത റൊണാൾഡോ ആരാധകനായ ഗാനിം ഇതാ, തന്‍റെ പ്രിയ താരത്തെ കാണാനായി ജിദ്ദയിലെത്തി. റൊണാൾഡോയുടെ കളി കാണാനെത്തിയതെങ്കിലും, വിലക്ക് കാരണം അൽ നാസറിന്‍റെ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് പോർച്ചുഗൽ താരത്തിന് ഇറങ്ങാനായില്ല. കളി കാണാനായില്ലെങ്കിലും പ്രിയതാരത്തെ അടുത്ത കാണാനായതിന്‍റെ സന്തോഷത്തിലാണ് ഗാനിം അൽ മുഫ്താഹ്.
സൗദി ഫുട്ബോൾ ലീഗ് മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് റിയാദിലെ മർസുൽ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന അൽനസ്ർ-അൽതായി മത്സരത്തിനിടെയാണ് ഗാനിം, റൊണാൾഡോയെ കണ്ടത്.
രണ്ട് മത്സരങ്ങളിൽ വിലക്ക് ഉള്ളതിനാലാണ് റൊണാൾഡോയ്ക്ക് അൽതായിക്കെതിരായ മത്സരത്തിന് ഇറങ്ങാൻ സാധിക്കാതിരുന്നത്. അതുകൊണ്ടുതന്നെ തന്‍റെ ടീമിന്‍റെ കളി റൊണാൾഡോയ്ക്ക് ഗ്യാലറിയിൽ ഇരുന്ന് കാണേണ്ടിവന്നു.
#CristianoRonaldo ❤️@AlNassrFC pic.twitter.com/wbKxamvKc7
— غانم المفتاح | Ghanim Al-Muftah (@g_almuftah) January 6, 2023
അതിനിടയിലാണ് റൊണാൾഡോയ്ക്ക് അരികിലേക്ക് ഗാനിം എത്തിയത്. മത്സരം കഴിഞ്ഞ ശേഷം റൊണാൾഡോയ്‌ക്കൊപ്പമുള്ള ഫോട്ടോ ഗാനിം തന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തു. ‘ഗാനിം ഞങ്ങളെ പ്രകാശപൂരിതമാക്കി’ എന്ന കാപ്ഷനോടെ ഗാനിമിനൊപ്പമുള്ള റൊണോൾഡോയുടെ ഫോട്ടോ അൽ നസ്ർ ക്ലബും പങ്കുവെച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.