advertisement

RR vs RCB IPL 2024 Eliminator : ബംഗളൂരുവിനെ എറിഞ്ഞൊതുക്കി രാജസ്ഥാൻ റോയല്‍സ് ; 173 റൺസ് വിജയലക്ഷ്യം

Last Updated:

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് സ്‌കോര്‍ ചെയതത്. 

അഹമ്മദാബാദ്: ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സ് സ്‌കോര്‍ ചെയതത്.
22 പന്തില്‍ 34 റണ്‍സ് നേടിയ രജത് പടിദാറാണ് ആണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാനുവേണ്ടി ആവേശ് ഖാന്‍ 44 റണ്‍സിന് മൂന്നും അശ്വിന്‍ 19 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബി ഗംഭീര തുടക്കമാണ് കാഴ്ചവച്ചത്. എന്നാല്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ ഡൂപ്ലെസിയെ(17) റൊവ്മാന്‍ പവല്‍ പറന്നു പിടിച്ച് ആര്‍സിബിക്ക് അടി തെറ്റാൻ തുടങ്ങി. വിരാട് കോലിയും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ആര്‍സിബിയെ 50 കടത്തിയെങ്കിലും ചാഹലിനെ സിക്സ് പറത്താനുള്ള കോലിയുടെ(33)ശ്രമം ബൗണ്ടറിയില്‍ ഡൊണോവന്‍ ഫെരേരയുടെ കൈകളിലൊതുങ്ങി.
advertisement
മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ബംഗളൂരു രജത് പടിദാറും പുറത്തായതോടെ സമ്മര്‍ദത്തിലായി. 22 പന്തില്‍ നിന്ന് 34 റണ്‍സെടുത്താണ് താരം മടങ്ങിയത്.പിന്നീട് ലോമറും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. 19 മത്തെ ഓവറില്‍ സ്‌കോര്‍ 154 ല്‍ നില്‍ക്കെ ദിനേഷ് കാര്‍ത്തിക്കിനെ(13 പന്തില്‍ 11) ആവേശ് ഖാന്‍ പുറത്താക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
RR vs RCB IPL 2024 Eliminator : ബംഗളൂരുവിനെ എറിഞ്ഞൊതുക്കി രാജസ്ഥാൻ റോയല്‍സ് ; 173 റൺസ് വിജയലക്ഷ്യം
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement