സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്; ഫൈനലിൽ കുവൈറ്റിനെ സഡൻ ഡെത്തിൽ തോൽപ്പിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
സാഫ് കപ്പിൽ ഇന്ത്യയുടെ ഒമ്പതാമത്തെ കീരീടമാണിത്.
സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യ നിലനിർത്തി. ഫൈനലിൽ കുവൈറ്റിനെ സഡൻ ഡെത്തിൽ തോൽപ്പിച്ചാണ് കിരീടനേട്ടം. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഇരുടീമും ഒരോ ഗോൾ വീതം നേടി. പെനൽറ്റി ഷൂട്ടൗട്ടിലും ഒപ്പത്തിനൊപ്പം നിന്നതോടെയാണ് മത്സരം സഡൻ ഡെത്തിലേക്ക് നീണ്ടത്. കുവൈറ്റ് താരം ഇബ്രാഹിമിന്റെ ശ്രമം ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു തട്ടിയകറ്റിയതോടെയാണ് കിരീടം ഇന്ത്യക്ക് സ്വന്തമായത്.ഷൂട്ടൗട്ടില്‍ 5-4 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം.
സാഫ് കപ്പിൽ ഇന്ത്യയുടെ ഒമ്പതാമത്തെ കീരീടമാണിത്. ബെംഗളൂരുവിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ നിശബ്ദമാക്കി പതിനാലാം മിനിറ്റിൽ കുവൈറ്റ് മുന്നിലെത്തി. 38-ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തേയാണ് ഇന്ത്യയ്ക്കായി സമനില ഗോൾ നേടിയത്.
ഷൂട്ടൗട്ടിൽ ഇന്ത്യയ്‌ക്ക് വേണ്ടി പന്തുതൊടുത്ത സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, ലാലിയൻസുവാല ചാങ്തെ, സുഭാശിഷ് ബോസ് എന്നിവരുടെ ശ്രമം ലക്ഷ്യം കണ്ടു. നാലാമത്തെ കിക്കെടുത്ത ഉദാന്ത സിങ്ങിന്റെ ഷോട്ട് പുറത്തുപോയി. കുവൈത്ത് നിരയിൽ ആദ്യ കിക്കെടുത്ത മുഹമ്മദ് ദഹത്തിന്റെ ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചപ്പോൾ, സഡൻ ഡെത്തിൽ കിക്കെടുത്ത ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു രക്ഷപ്പെടുത്തി. ഫവാസ് അൽ ഒട്ടയ്ബി, അഹമ്മദ് അൽ ദെഫിറി, അബ്ദുൽ അസീസ് നാജി, ഷബൈബ് അൽ ഖാൽദി എന്നിവർ ലക്ഷ്യം കണ്ടു.
advertisement
കഴിഞ്ഞമാസം നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ലബനനെ തോൽപിച്ച് കിരീടം നേടിയ ഇന്ത്യൻ ടീമിന് സാഫ് കപ്പ് ജയം ഇരട്ടി മധുരമാണ്. ഫിഫ റാങ്കിങ്ങിൽ 100–ാം സ്ഥാനത്തെത്തിയ ഇന്ത്യയ്ക്ക് ഇതോടെ നില മെച്ചപ്പെടുത്താനാകും. മാത്രമല്ല, വരാനിരിക്കുന്ന ഏഷ്യൻ കപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനും ഈ കിരീട നേട്ടം സഹായിക്കും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
July 05, 2023 6:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്; ഫൈനലിൽ കുവൈറ്റിനെ സഡൻ ഡെത്തിൽ തോൽപ്പിച്ചു