ചേട്ടൻ ക്യാപ്റ്റൻ‌; അനിയൻ വൈസ് ക്യാപ്റ്റൻ‌; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 'സാംസൺ ബ്രദേഴ്സ്' നയിക്കും

Last Updated:

വലംകൈ പേസറായ സാലി സാംസൺ കഴിഞ്ഞ സീസണിലും കൊച്ചി ടീമിന്റെ ഭാഗമായിരുന്നു. ഇത്തവണ നടന്ന ലേലത്തിലാണ് സൂപ്പര്‍ താരം സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെത്തിച്ചത്

സാലിയും സഞ്ജുവും
സാലിയും സഞ്ജുവും
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (KCL) പുതിയ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിനെ 'സാംസൺ ബ്രദേഴ്സ്' നയിക്കും. ചേട്ടൻ സാലി സാംസൺ ക്യാപ്റ്റനായ ടീമിന്റെ വൈസ് ക്യാപ്റ്റനാകുന്നത് ഇന്ത്യൻ ടീം അംഗവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണാണ്.
ഇതും വായിക്കുക: വിംബിൾഡൺ ഔദ്യോഗിക പേജിൽ എംപുരാൻ; കമന്റുകളുമായി മലയാളികളുടെ വിളയാട്ടം
വലംകൈ പേസറായ സാലി സാംസൺ കഴിഞ്ഞ സീസണിലും കൊച്ചി ടീമിന്റെ ഭാഗമായിരുന്നു. ഇത്തവണ നടന്ന ലേലത്തിലാണ് സൂപ്പര്‍ താരം സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെത്തിച്ചത്. കെസിഎല്ലിലെ റെക്കോഡ് ലേലത്തുകയായ 26.8 ലക്ഷം രൂപയ്ക്കാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്.
ഇതും വായിക്കുക: അന്ന് സച്ചിൻ്റെ എതിരാളിയായിരുന്ന ഫാസ്റ്റ് ബൗളർ: ഇന്ന് കപ്പലിൽ ക്ലീനർ...കറുത്ത ആംബാന്‍ഡ് ധരിച്ചുള്ള പ്രതിഷേധം കാരണം കരിയർ നഷ്ടപ്പെട്ട ക്രിക്കറ്റ് താരം!
ഒരുമിച്ച് കളിച്ചുവളർന്ന സാലിയും സ‍ഞ്ജുവും മുമ്പ് കേരളത്തിന്റെ അണ്ടർ 16, 19 ടീമുകളിൽ കളിച്ചിട്ടുണ്ട്. ഒരു വർഷം അണ്ടര്‍ 19 ടീമിനെ നയിച്ചത് സഞ്ജുവായിരുന്നു. എന്നാല്‍ ചേട്ടന്റെ ക്യാപ്റ്റൻസിയിൽ അനുജൻ കളിക്കാനിറങ്ങുന്നത് ഇതാദ്യമാണ്.
advertisement
അണ്ടർ 15 മുതല്‍ അണ്ടർ 25 വരെയുള്ള കേരള ടീമുകളിൽ കളിച്ചിട്ടുള്ള സാലി അണ്ടർ 16 ദേശീയ സൗത്ത് സോൺ ടീമിലും ഇടംനേടിയിരുന്നു. ഏജീസ് ഓഫീസിൽ സീനിയർ ഓഡിറ്ററായ സാലി, ഏജീസ് ടീമിലെ പ്രധാന ബൗളറുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചേട്ടൻ ക്യാപ്റ്റൻ‌; അനിയൻ വൈസ് ക്യാപ്റ്റൻ‌; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 'സാംസൺ ബ്രദേഴ്സ്' നയിക്കും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement