കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഡക്ക് കിട്ടിയ ആദ്യ ഇന്ത്യൻ താരം; ടി20യിൽ 32 ഇന്നിങ്സിൽ സഞ്ജു പൂജ്യത്തിന് പുറത്തായത് 6 തവണ
- Published by:ASHLI
- news18-malayalam
Last Updated:
ടി20 ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിലും സഞ്ജു മുന്നിൽ തന്നെ
കലണ്ടർ വർഷത്തിൽ ടി20 യിൽ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ ആദ്യ ഇന്ത്യൻ താരമായി സഞ്ജു സാംസൺ.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിലും പൂജ്യത്തിന് പുറത്തായതോടെയാണ് ഈ റെക്കോർഡ് താരത്തിന് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ റെക്കോർഡ് താരത്തിനായിരുന്നു.
Also Read: സഞ്ജു സാംസണ്‍: ടി20യില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റൺ നേടിയ ഇന്ത്യന്‍ താരം
ടി20യിൽ 32 ഇന്നിങ്സിൽ സഞ്ജു പൂജ്യത്തിന് പുറത്തായത് 6 തവണയാണ്. ടി20 ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിലും സഞ്ജു മുന്നിൽ തന്നെ.
advertisement
32 ഇന്നിങ്‌സുകളിൽ നിന്ന് 6 തവണ പൂജ്യത്തിന് പുറത്തായ സഞ്ജു ലിസ്റ്റിൽ മൂന്നാമതാണ്. രോഹിത് ശർമയാണ് ലിസ്റ്റിൽ ഒന്നാമത്. 151 ഇന്നിങ്‌സുകളിൽ നിന്ന് 12 തവണ പൂജ്യത്തിന്പു റത്തായതോടെയാണ് രോഹിത് ശർമ ലിസ്റ്റിൽ ഇടം നേടിയത്. ലിസ്റ്റിൽ രണ്ടാമത് 7 ഇന്നിങ്‌സുകളിൽ നിന്ന് ഏഴ് തവണ പുറത്തായ വിരാട് കോഹ്‌ലിയാണ്.
മൂന്നാം സ്ഥാനത്തുള്ള സഞ്ജുവിന്റെ തൊട്ടുപിന്നിൽ കെ എൽ രാഹുൽ ആണ്. 68 ഇന്നിങ്‌സുകളിൽ നിന്ന് അഞ്ച് തവണ പൂജ്യത്തിന് പുറത്തായപ്പോഴാണ് കെ എൽ രാഹുൽ ലിസ്റ്റിലെത്തിയത്.
advertisement
അതേസമയം കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിനെ വീഴ്ത്തിയത്. മത്സരത്തിൽ യാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാംപന്തിൽ സഞ്ജു ക്ലീൻബൗൾഡാവുകയായിരുന്നു.
എന്നാൽ സഞ്ജു പുറത്തായെങ്കിലും അഭിഷേക് ശർമ്മയുടെയും തിലക് വർമയുടെയും അർധ സെഞ്ച്വറിയുടെ പിന്തുണയിൽ മൂന്നാം ടി 20 യിൽ ഇന്ത്യ എത്തിയതിന്റെ ആശ്വാസത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിലവിൽ തിലക് വർമയും ഹർദിക് പാണ്ഡ്യയുമാണ് ക്രീസിൽ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 14, 2024 11:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഡക്ക് കിട്ടിയ ആദ്യ ഇന്ത്യൻ താരം; ടി20യിൽ 32 ഇന്നിങ്സിൽ സഞ്ജു പൂജ്യത്തിന് പുറത്തായത് 6 തവണ