T20 World Cup| ലോകകപ്പിനുള്ള പാകിസ്താന്റെ ടീം സെലെക്ഷനിൽ അതൃപ്തി അറിയിച്ച് ഷാഹിദ് അഫ്രീദി

Last Updated:

ടീം സെലെക്ഷനിൽ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും ദേശീയ ടീം ആയതിനാൽ ലോകകപ്പിൽ ഇവരെ പിന്തുണയ്ക്കുമെന്നും അഫ്രീദി പറഞ്ഞു.

Shahid Afridi (AFP photo)
Shahid Afridi (AFP photo)
ടി20 ലോകകപ്പിനുള്ള പാകിസ്താന്റെ ടീം തിരഞ്ഞെടുപ്പിൽ അതൃപ്തി രേഖപ്പെടുത്തി മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാക് ക്രിക്കറ്റിലെ ചില പ്രധാന താരങ്ങളെ തഴഞ്ഞ് കൊണ്ട് തിരഞ്ഞെടുത്തിരിക്കുന്ന ടീ ടീമല്ല യാഥാർത്ഥത്തിൽ പാകിസ്താനെ ലോകകപ്പിൽ പ്രതിനിധീകരിക്കേണ്ടിയിരുന്നത് എന്നാണ് അഫ്രീദിയുടെ അഭിപ്രായം. ടീം സെലെക്ഷനിൽ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും ദേശീയ ടീം ആയതിനാൽ ലോകകപ്പിൽ ഇവരെ പിന്തുണയ്ക്കുമെന്നും അഫ്രീദി പറഞ്ഞു.
ക്രിക്കറ്റ് പാകിസ്താനുമായി സംസാരിക്കുന്നതിനിടെയാണ് അഫ്രീദി ലോകകപ്പ് ടീമിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്. 'ടീമിൽ ഉണ്ടാവേണ്ടിയിരുന്ന ചില താരങ്ങളെ തഴഞ്ഞത് എന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ചിലപ്പോൾ ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. നിലവിലെ ടീമിൽ രണ്ട് - മൂന്ന് മാറ്റങ്ങൾ വരണമെന്നാണ് എന്റെ അഭിപ്രായം.' - അഫ്രീദി പറഞ്ഞു.
ഒക്ടോബർ 17ന് ആരംഭിക്കുന്ന ലോകകപ്പിൽ മത്സരിക്കുന്ന ടീമുകൾ എല്ലാം തന്നെ അവരുടെ അന്തിമ ടീമിനെ ഒക്ടോബർ 10ന് മുൻപ് പ്രഖ്യാപിക്കണം എന്നതിനാൽ പാക് ടീമിൽ ഒരു പക്ഷെ മാറ്റങ്ങൾ ഉണ്ടായേക്കാം. പ്രത്യേകിച്ചും ഫഖർ സമാൻ, സർഫറാസ് അഹമ്മദ്, ഷോയിബ് മാലിക് എന്നിവരെ തഴഞ്ഞ തീരുമാനം പലരുടെയും നെറ്റി ചുളിയാൻ കാരണമായിട്ടുണ്ട് എന്ന കാര്യം പരിഗണിക്കുമ്പോൾ.
advertisement
അടുത്തിടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നടത്തിയ മാത്യു ഹെയ്ഡന്റെയും വെർനോൻ ഫിലാണ്ടറുടെയും നിയമങ്ങളെ കുറിച്ചും അഫ്രീദി തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ലോകകപ്പിന് ഒരുങ്ങുന്ന പാക് ടീമിന്റെ മെന്റർമാരായാണ് ഇരുവരെയും നിയമിച്ചത്. ഇരുവരെയും മെന്റർമാരായി നിയമിച്ച തീരുമാനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഇത് ലോകകപ്പിന് ശേഷമാണ് ചെയ്യേണ്ടിയിരുന്നത് എന്നും പറഞ്ഞ അഫ്രീദി ഇരുവരുടെയും നിയമനം പാക് ടീമിന്റെ പ്രകടനത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നും വ്യക്തമാക്കി.
Also read- T20 World Cup Pakistan| മാത്യു ഹെയ്ഡൻ, ഫിലാണ്ടർ എന്നിവരുടെ കീഴിൽ ലോകകപ്പിന് ഒരുങ്ങാൻ പാകിസ്താൻ
അതേസമയം പാക് ടീമിന്റെ പരിശീലക സ്ഥാനങ്ങൾ ഒഴിഞ്ഞ മിസ്ബാ ഉൾ ഹഖും വഖാർ യൂനിസും പാകിസ്താൻ ക്രിക്കറ്റിനെതിരെ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നും അഫ്രീദി പറഞ്ഞു.
advertisement
നേരത്തെ, ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസ്ബയും വഖാറും പിന്മാറിയത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് മിസ്ബ വ്യക്തമാക്കി. എന്നാല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് ഇരുവരുടേയും രാജിയിലേക്ക് നയിച്ചതെന്നുള്ള സംസാരമുണ്ട്.
Also read- T20 World Cup | ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്‍; ലോകകപ്പ് ടീമുകള്‍, വേദികള്‍, സമയക്രമം എന്നിവ അറിയാം
ഒക്ടോബര്‍ 24നു ഇന്ത്യക്കെതിരെയാണ് ടി20 ലോകകപ്പില്‍ പാകിസ്താന്റെ ആദ്യ മല്‍സരം. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളില്‍, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup| ലോകകപ്പിനുള്ള പാകിസ്താന്റെ ടീം സെലെക്ഷനിൽ അതൃപ്തി അറിയിച്ച് ഷാഹിദ് അഫ്രീദി
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement