നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഈ വര്‍ഷത്തെ മികച്ച വനിതാ താരം സ്മൃതി മന്ദാന

  ഈ വര്‍ഷത്തെ മികച്ച വനിതാ താരം സ്മൃതി മന്ദാന

  • Last Updated :
  • Share this:
   ദുബായ്: ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്. മികച്ച ഏകദിന താരവും സ്മൃതി തന്നെയാണ്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാഴ്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് സ്മൃതി മന്ദാനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

   ഓസ്ട്രേലിയയുടെ എലിസ ഹീലിയാണ് മികച്ച ട്വന്റി ട്വന്റി താരം. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റണിനെ മികച്ച യുവതാരമായും തെരെഞ്ഞടുത്തു. ഈ വര്‍ഷം കളിച്ച 12 ഏകദിനങ്ങളുില്‍ നിന്ന് 66.90 ശരാശരിയില്‍ 669 റണ്‍സാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. 25 ട്വന്റി-20കളില്‍ നിന്ന് 622 റണ്‍സും സ്മൃതി നേടിയിരുന്നു.

   Also Read: പിതാവിന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ച് റാഷിദ് ഖാന്‍

   വനിതാ ടി20 ലോകകപ്പിനു പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലക്കുമ്പോഴാണ് ലോകത്തെ മികച്ച താരമായി സ്മൃതിയെ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റിനും സ്മൃതിക്കുംപുത്തനുണര്‍വേകുന്നതാണ് ഐസിസി പുരസ്‌കാരം.   First published: