നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'കോഹ്‌ലിയുടെ ഈ ടീമോ അതോ ദാദയുടെ അന്നത്തെ ടീമോ മികച്ചത്?'; മറുപടിയുമായി ഗാംഗുലി

  'കോഹ്‌ലിയുടെ ഈ ടീമോ അതോ ദാദയുടെ അന്നത്തെ ടീമോ മികച്ചത്?'; മറുപടിയുമായി ഗാംഗുലി

  ganguly

  ganguly

  • Last Updated :
  • Share this:
   കൊല്‍ക്കത്ത: വിരാട് കോഹ്‌ലിയും സംഘവും ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര ഉയര്‍ത്തിയതോടെ ക്രിക്കറ്റ് ലോകം ടീമിനെ പ്രശംസകൊണ്ട് മൂടുകയാണ്. ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ നായകനെന്ന ഖ്യാതിയോടെയാണ് കോഹ്‌ലിയുടെ ഈ നേട്ടം ഇതോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനാണ് കോഹ്‌ലിയെന് വാദങ്ങളും ഉയര്‍ന്നു. എന്നാല്‍ താരതമ്യേമ രണ്ടാം നിര ടീമാണ് ഓസീസെന്നും പഴയ പ്രതാപത്തിന്റെ നിഴല്‍ പോലുമല്ല ഇന്നത്തെ ടീമെന്നുമുള്ള വാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

   2003-04 കാലഘട്ടത്തിലെ പര്യടനത്തില്‍ സൗരവ് ഗാംഗുലിയും സംഘവും ഓസീസിനെ 1-1 ന് സമനിലയില്‍ തളച്ചതിന് ഇന്നത്തെ വിജയത്തേക്കാള്‍ തിളക്കമുണ്ടെന്ന അഭിപ്രായവും ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഈ രണ്ട് ടീമുകളേയും എങ്ങനെ താരതമ്യം ചെയ്യുന്നുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ദാദയുടെ മറുപടി അത്തരം താരതമ്യത്തില്‍ യാതൊരു അര്‍ത്ഥവും ഇല്ലെന്നായിരുന്നു.

   Also Read:  'ത്രികാലജ്ഞാനിയാണല്ലേ?' ജയം മാത്രമല്ല ഇക്കാര്യവും കുംബ്ലെ പ്രവചിച്ചു

   താരതമ്യത്തിന് താന്‍ മുതിരുന്നില്ലെന്നും ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്കാവില്ലെന്നും ഇന്ത്യയുടെ മുന്‍ നായകന്‍ പറഞ്ഞു. ഇരു ടീമുകളെയും താരതമ്യം ചെയ്യാന്‍ തയ്യാറായില്ലെങ്കിലും ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിന്റെ പ്രകടനത്തെ പ്രശംസിക്കാന്‍ ദാദ മറന്നില്ല. 'പന്ത് ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണെന്ന് ഗാംഗുലി പറഞ്ഞു.

   Also Read:  കളിച്ചത് 9 മാച്ച് മാത്രം; റാങ്കിങ്ങിൽ ചരിത്രം തിരുത്തിയെഴുതി ഋഷഭ് പന്ത്

   'ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന ഒരു തകര്‍പ്പന്‍ താരമാണ് ഋഷഭ് പന്ത്. ഓസീസ് പര്യടനത്തില്‍ മികച്ച പ്രകടനമായിരുന്നു പന്തിന്റേത്. ഭാവിയില്‍ അവന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കും' ഗാംഗുലി പറഞ്ഞു.

   First published:
   )}