നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കളിച്ചത് 9 മാച്ച് മാത്രം; റാങ്കിങ്ങിൽ ചരിത്രം തിരുത്തിയെഴുതി ഋഷഭ് പന്ത്

  കളിച്ചത് 9 മാച്ച് മാത്രം; റാങ്കിങ്ങിൽ ചരിത്രം തിരുത്തിയെഴുതി ഋഷഭ് പന്ത്

  • Last Updated :
  • Share this:
   ഇതുവരെ കളിച്ചത് 9 ടെസ്റ്റുകൾ മാത്രം. പക്ഷെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ പുതുചരിത്രം എഴുതുകയാണ് 21കാരനായ ഋഷഭ് പന്ത്. സിഡ്നിയിലെ സെഞ്ചുറിയിലൂടെ ഐസിസി റാങ്കിംഗിൽ 21 സ്ഥാനങ്ങൾ കയറി പന്ത് 17ാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉ‌യർന്ന റാങ്കിംഗാണിത്. മുൻപ് 17ാം റാങ്കിലെത്തിയിട്ടുള്ള ഏക ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഫാറൂഖ് എഞ്ചിനീയർ മാത്രം. 1973ലായിരുന്നു ഈ നേട്ടം. അതേസമയം, റേറ്റിങ് പോയിന്റിൽ പന്ത് എൻജീനീയറെയും പിന്തള്ളി. വെറും ഒൻ‍പതു ടെസ്റ്റുകൾ കളിച്ച പന്തിന്റെ റേറ്റിങ് പോയിന്റ് 673 ആണ്. 662 റേറ്റിങ് പോയിന്റു വരെ നേടിയിട്ടുള്ള സാക്ഷാൽ മഹേന്ദ്രസിംഗ് ധോണിയും 619 പോയിന്റു വരെ നേടിയിട്ടുള്ള ഫാറൂഖ് എഞ്ചിനീയറുമാണ് പന്തിന് പിന്നിലായത്.

   Also Read: 'അഭിമാന നിമിഷം'; മെസിയെയും പിന്തള്ളി ഛേത്രി; ഇനി മുന്നില്‍ റോണോ മാത്രം

   ടെസ്റ്റ് പരമ്പരയിൽ മികച്ച ഫോമിലായിരുന്ന ചേതേശ്വർ പൂജാര ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒരു പടികൂടികയറി മൂന്നാം സ്ഥാനത്തെത്തി. മൂന്ന് സെഞ്ചുറി ഉൾപ്പെടെ 521 റൺസ് നേടിയ പൂജാരയായിരുന്നു ടോപ് സ്കോറർ. പരമ്പരയുടെ താരമായതും പൂജാര തന്നെ. ഈ പ്രകടന മികവാണ് പൂജാരയെ മൂന്നാം സ്ഥാനത്തെത്തിച്ചത്. 922 പോയിന്റുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ 897 പോയിന്റുമായി ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനാണ് രണ്ടാമത്. 881 പോയിന്റുമായാണ് പൂജാര മൂന്നാം സ്ഥാനത്തെത്തിയത്. ആറുസ്ഥാനം കയറി 57ാം സ്ഥാനത്തെത്തിയ രവീന്ദ്ര ജഡേജയും കരിയറിലെ രണ്ടാം മത്സരത്തോടെ 62ാം സ്ഥാനത്തേക്കുയർന്ന ഓപ്പണർ മായങ്ക് അഗർവാൾ എന്നിവരാണ് ശ്രദ്ധേയ നേട്ടം കൊയ്ത മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ.

   Also Read: 2011 ലെ ഏകദിന ലോകകപ്പിനേക്കാള്‍ വലിയ നേട്ടമെന്ന് കോഹ്‌ലി

   പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച മാർക്കസ് ഹാരിസാണ് ഏറ്റവും നേട്ടമുണ്ടാക്കിയ ഓസീസ് താരം. 21 സ്ഥാനങ്ങൾ കയറിയ ഹാരിസ് 69ാം റാങ്ക് സ്വന്തമാക്കി. ബോളർമാരിൽ ഒരു സ്ഥാനം കയറി അഞ്ചാമതെത്തിയ രവീന്ദ്ര ജഡേജയാണ് ഏറ്റവും മുന്നിൽ. അവസാന ടെസ്റ്റിൽ മാത്രമേ അവസരം ലഭിച്ചുള്ളൂവെങ്കിലും അഞ്ചു വിക്കറ്റ് നേട്ടത്തോടെ ശ്രദ്ധ കവർന്ന സ്പിന്നർ കുൽദീപ് യാദവ് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ 45ാം സ്ഥാനത്തേക്കുകയറി. ജസ്പ്രീത് ബുമ്ര 16ാം സ്ഥാനത്തു തുടരുന്ന പട്ടികയിൽ മുഹമ്മദ് ഷമി ഒരു സ്ഥാനം കയറി 22ാം റാങ്കിലെത്തി.

   പുതുവര്‍ഷത്തിലെ ആദ്യ വാരം: കായികരംഗത്ത് പുത്തനുണര്‍വോടെ ഇന്ത്യ

   ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ 893 പോയിന്റഉമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബോളർമാരുടെ പട്ടികയിൽ ജയിംസ് ആൻഡേസ്ഴൻ (874), പാറ്റ് കമ്മിൻസ് (804), വെർനോൺ ഫിലാൻഡർ (804) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. അവസാനത്തെ രണ്ടു ടെസ്റ്റുകളിൽ മാത്രം അവസരം ലഭിച്ച ജഡേജ, 794 പോയിന്റുമായാണ് അഞ്ചാം സ്ഥാനത്തെത്തിയത്.
   First published:
   )}