നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Sourav Ganguly Hospitalised | സൗരവ് ഗാംഗുലിയെ വീണ്ടും ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

  Sourav Ganguly Hospitalised | സൗരവ് ഗാംഗുലിയെ വീണ്ടും ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

  രണ്ടാം തവണയും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരോശോധനയിലാണ് ബ്ലോക്ക് കണ്ടെത്തിയത്.

  sourav ganguly

  sourav ganguly

  • Share this:
   മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നെഞ്ചുവേദനയെ തുടർന്ന് ജനുവരി ഇരുപത്തിയേഴിനാണ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

   നേരത്തേ നേരിയ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് മുൻ ഇന്ത്യൻ ടീം നായകനെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കുന്നത്.

   രണ്ടാം തവണയും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരോശോധനയിലാണ് ബ്ലോക്ക് കണ്ടെത്തിയത്. തുടർന്ന് ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു. താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ ജഗദീപ് ധൻകർ വ്യാഴാഴ്ച്ച അറിയിച്ചിരുന്നു.

   ഡോക്ടർമാരിൽ നിന്നും കുടുംബത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഗാംഗുലിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നായിരുന്നു ട്വീറ്റ്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യാഴാഴ്ച്ച ഗാംഗുലിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.

   കൊൽക്കത്തയിലെ വുഡ്‌ലാന്റ്സ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ഇരുപത് ദിവസത്തിന് ശേഷമാണ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

   You may also like:കാമുകിയുടെ പിതാവ് പ്രണയത്തിന് എതിര്; 'സ്വയം തട്ടിക്കൊണ്ടുപോകൽ' നാടകം നടത്തി യുവാവ്

   നേരത്തെ ജനുവരി ഏഴിന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ ഗാംഗുലിക്കു രണ്ടു ബ്ലോക്കുകൾ കൂടിയുണ്ടെന്നും, എന്നാൽ അത് അടിയന്തരമായി ചികിത്സിക്കേണ്ടതല്ലെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. .

   You may also like: സൂപ്പർ താരം പ്രഭാസ് 'വാർ' സംവിധായകന്റെ അടുത്ത ചിത്രത്തിൽ നായകനാകും

   മരുന്നുകളുടെ സഹായത്തോടെ ഇവ ഭേദമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാർ. അഞ്ചു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഗാംഗുലി ജനുവരി ഏഴിന് ഡിസ്ചാര്‍ജാവുകയായിരുന്നു.

   നാൽപ്പത്തെട്ടുകാരനായ ഗാംഗുലിയെ ശനിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി രണ്ടിന് രാവിലെ വീട്ടിൽ ജിമ്മിൽ വർക്കൗട്ടിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടനെ തന്നെ ആശുപത്രിയിൽ ഗാംഗുലിയെ ആശുപത്രിയിൽ എത്തിച്ചു. ആൻജിയോ ഗ്രാം ഉൾപ്പടെയുള്ള പരിശോധനകൾക്കു ശേഷമാണ് ഡോക്ടർമാർ അദ്ദേഹത്തിന് ആൻജിയോ പ്ലാസ്റ്റി ചികിത്സ നടത്തിയത്. ഹൃദയ ധമനികളിൽ നേരിയ ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ആൻജിയോ പ്ലാസ്റ്റി നടത്തിയത്.
   Published by:Naseeba TC
   First published:
   )}