മുംബൈ: മലയാളി ക്രിക്കറ്റര് എസ് ശ്രീശാന്തിന് ആശ്വാസമായി ബിസിസിഐ നടപടി. താരത്തിന് ഏര്പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴു വര്ഷമായി ബിസിസിഐ കുറച്ചു. ഇതോടെ അടുത്ത സെപ്റ്റംബറില് താരത്തിന്റെ വിലക്ക് അവസാനിക്കും. 2013 ലായിരുന്നു ബിസിസിഐ ശ്രീശാന്തിന് വിലക്കേര്പ്പെടുത്തിയത്.
സുപ്രീംകോടതി നിര്ദേശം അനുരിച്ചാണ് ബിസിസിഐയുടെ നടപടി. നേരത്തെ കേസ് പരിഗണിച്ചിരുന്ന സുപ്രീംകോടതി ബിസിസിഐ ഏര്പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഭാഗികമായി നീക്കിയിരുന്നു. വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങള് പുനഃപരിശോധിക്കണമെന്നും കോടതി ബിസിസിഐയോട് പറഞ്ഞിരുന്നു. നേരത്തെ വിചാരണ കോടതി ഒത്തുകളി കേസില് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.
Also Read: ലോക ബാഡ്മിന്റണ് ചാംപ്യന്ഷിപ്പ്: മുന് ഒന്നാം നമ്പര് താരത്തെ അട്ടിമറിച്ച് എച്ച്എസ് പ്രണോയ്
2013ലെ ഐപിഎല് വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്പ്പെടുത്തിയിരുന്നത്. നേരത്തെ ഒത്തുകളി വിവാദവുമായി ജയിലിലടയ്ക്കപ്പെട്ടിരുന്ന താരത്തെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല് താരത്തിനേര്പ്പെടുത്തിയ വിലക്ക് പിന്വലിക്കാന് ബിസിസിഐ തയ്യാറായിരുന്നില്ല. ഇതേത്തുടര്ന്നാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.
വിലക്ക് അവസാനിക്കുന്നതോടെ ബിസിസിഐ അഫിലിയേറ്റഡ് ക്ലബ്ബുകളിലും ടീമുകളിലും താരത്തിന് കളിക്കാന് കഴിയും. 2020 സെപ്റ്റംബര് 13 നാണ് താരത്തിന്റെ വിലക്ക് അവസാനിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BCCI, Cricket, Indian cricket player, Sreesanth