IND vs SL, 2nd T20I |ഇന്ത്യക്ക് ടോസ്, ഫീൽഡിങ്; സഞ്ജു തിളങ്ങുമെന്ന പ്രതീക്ഷയിൽ ആരാധകർ
- Published by:Naveen
- news18-malayalam
Last Updated:
കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിൽ നിന്നും മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ രണ്ട് മാറ്റങ്ങളുമായാണ് ശ്രീലങ്ക ഇറങ്ങുന്നത്.
ഇന്ത്യയും ശ്രീലങ്കയും (IND vs SL) തമ്മിലുള്ള ടി20 പരമ്പരയിലെ (T20 Series) രണ്ടാം മത്സരത്തില്‍ (India vs Sri Lanka, 2nd T20I) ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിൽ നിന്നും മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ രണ്ട് മാറ്റങ്ങളുമായാണ് ശ്രീലങ്ക ഇറങ്ങുന്നത്. ജനിത് ലിയനാഗെ, ജെഫ്രി വാന്‍ഡെര്‍സേ എന്നിവര്‍ക്ക് പകരം ബിനുര ഫെര്‍ണാണ്ടോയും ധനുഷ്ക ഗുണതിലകയും അന്തിമ ഇലവനിൽ ഇടം നേടി.
Captain @ImRo45 wins the toss and elects to bowl first in the 2nd T20I.
An unchanged Playing XI for #TeamIndia
Live - https://t.co/ImBxdhXjSc #INDvSL @Paytm pic.twitter.com/DdEebeL2rP
— BCCI (@BCCI) February 26, 2022
ആദ്യത്തെ മത്സരത്തിൽ ശ്രീലങ്കയെ ഓൾ റൗണ്ട് പ്രകടനത്തിലൂടെ തറപറ്റിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും അതേ പ്രകടനം തുടരുകയും ജയം നേടി പരമ്പര സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യത്തെ മത്സരത്തിൽ മുൻനിര തിളങ്ങിയതിനാൽ ടീമിൽ ഉൾപ്പെട്ടിട്ടും സഞ്ജു സാംസണ് ആദ്യത്തെ മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങൾ തിളങ്ങുന്നതിനൊപ്പം സഞ്ജുവിന്റേയും തകർപ്പൻ പ്രകടനത്തിനാണ് മലയാളി ആരാധകർ കാത്തിരിക്കുന്നത്. തകർപ്പൻ ഇന്നിംഗ്സിലൂടെ ലോകകപ്പിനുള്ള ടീമിൽ തന്റെ സ്ഥാനം സഞ്ജു ഉറപ്പിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
advertisement
ആദ്യത്തെ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഇന്ത്യയെ ഇന്നത്തെ മത്സരത്തിൽ പിടിച്ചുകെട്ടി പരമ്പര അവസാന മത്സരം വരെ നീട്ടിക്കൊണ്ടുപോകാനാകും ശ്രീലങ്ക ലക്ഷ്യമിടുന്നത്.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹൽ.
ശ്രീലങ്ക : പാതും നിസ്സംഗ, കമിൽ മിഷാര, ചരിത് അസലങ്ക, ദിനേഷ് ചണ്ഡിമൽ (വിക്കറ്റ് കീപ്പർ), ബിനുര ഫെര്‍ണാണ്ടോ, ധനുഷ്ക ഗുണതിലക, ദസുൻ ഷനക (ക്യാപ്റ്റൻ), ചാമിക കരുണരത്‌നെ, ജെഫ്രി വാൻഡർസെ, പ്രവീൺ ജയവിക്രമ, ദുഷ്മന്ത ചമീര, ലഹിരു കുമാര.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 26, 2022 7:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SL, 2nd T20I |ഇന്ത്യക്ക് ടോസ്, ഫീൽഡിങ്; സഞ്ജു തിളങ്ങുമെന്ന പ്രതീക്ഷയിൽ ആരാധകർ