Kohli vs Pant |'ഇന്ത്യന്‍ ടീമില്‍ ഒരുപാട് വിക്കറ്റ് കീപ്പര്‍മാരുണ്ട്, ആരാണ് മികച്ചതെന്ന് നോക്കാം': പന്തിനോട് കോഹ്ലി, പരസ്യം വൈറല്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
സിക്‌സ് പറത്തി ഒരു വിക്കറ്റ് കീപ്പറാണ് ഇന്ത്യക്ക് ലോകകപ്പ് നേടി തന്നത് എന്നും 2011 ലോകകപ്പ് ജയത്തെ ഓര്‍മിപ്പിച്ച് കോഹ്ലിയോട് പന്ത് പറയുന്നു.
യുഎഇയില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി(T20 World Cup) ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണ്. ഒക്ടോബര്‍ 24നാണ് മത്സരം. ഇതിന്റെ ഭാഗമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കിയ മൗക...മൗക പരസ്യം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇന്ത്യ - പാക് മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നതാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മൗക..മൗക എന്ന പരസ്യത്തിന്റെ പ്രമേയം.
ഈ പരസ്യം ആരാധകര്‍ ഏറ്റെടുത്തതിന് പിന്നാലെ വിരാട് കോഹ്ലിയും(Virat Kohli) റിഷഭ് പന്തും(Rishabh Pant)തമ്മിലെ രസകരമായ വാക് പോരുമായാണ് അടുത്ത സ്റ്റാര്‍സ്‌പോര്‍ട്‌സ് ഇന്ത്യയുടെ പരസ്യം. ഇന്ത്യന്‍ ടീമില്‍ ഒരുപാട് വിക്കറ്റ് കീപ്പര്‍മാരുണ്ട് എന്ന് പരസ്യത്തില്‍ പന്തിനെ ഓര്‍മിപ്പിക്കുകയാണ് കോഹ്ലി. വിര്‍ച്വല്‍ കോളിലൂടെയാണ് പന്തും കോഹ്ലിയും തമ്മിലെ സംസാരം.
ട്വന്റി20യില്‍ സിക്‌സുകള്‍ നിങ്ങള്‍ക്ക് ജയം തേടി തരും എന്നാണ് പന്തിനോട് കോഹ്ലി പറയുന്നത്. ആശങ്കപ്പെടേണ്ട, ഞാന്‍ എല്ലാ ദിവസവും പരിശീലനം നടത്തുന്നുണ്ട് എന്ന് പന്തിന്റെ മറുപടി നല്‍കുന്നു. സിക്‌സ് പറത്തി ഒരു വിക്കറ്റ് കീപ്പറാണ് ഇന്ത്യക്ക് ലോകകപ്പ് നേടി തന്നത് എന്നും 2011 ലോകകപ്പ് ജയത്തെ ഓര്‍മിപ്പിച്ച് കോഹ്ലിയോട് പന്ത് പറയുന്നു.
advertisement
.@imVkohli remembers @msdhoni while calling @RishabhPant17 🤔
Learn why in Part 1 of #SkipperCallingKeeper & stay tuned for Part 2!#LiveTheGame, ICC Men's #T20WorldCup 2021:#INDvENG | Oct 18, Broadcast: 7 PM, Match: 7.30 PM#INDvAUS | Oct 20, Broadcast: 3 PM, Match: 3.30 PM pic.twitter.com/SLYXUQj75g
— Star Sports (@StarSportsIndia) October 14, 2021
advertisement
അതു ശരിയാണ് പക്ഷേ മഹി ഭായ്ക്കു ശേഷം ടീമിന് അതുപോലൊരു നല്ല വിക്കറ്റ് കീപ്പറെ ലഭിച്ചിട്ടില്ലയെന്നാണ് കോഹ്ലി ഇതിന് മറുപടി നല്‍കുന്നത്. ഞാനാണല്ലോ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ എന്ന് പന്തും പറയുന്നു. അതിന് കോഹ്ലി നല്‍കുന്ന മറുപടി ഇങ്ങനെയാണ്, ഇന്ത്യക്ക് ഒരുപാട് വിക്കറ്റ് കീപ്പര്‍മാരുണ്ട്, സന്നാഹ മത്സരങ്ങളില്‍ ആര് കളിക്കും എന്ന് നോക്കട്ടെ'. ഇങ്ങനെയാണ് പരസ്യം അവസാനിക്കുന്നത്.
ഈ മാസം 24നാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ഇന്ത്യ- പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തി മണിക്കൂറുകള്‍ക്കകമാണ് വിറ്റുപോയത്. ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് മുതല്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്.
advertisement
കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാണ് മത്സരങ്ങള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2020ല്‍ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയും ചെയ്തത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2021 10:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Kohli vs Pant |'ഇന്ത്യന്‍ ടീമില്‍ ഒരുപാട് വിക്കറ്റ് കീപ്പര്‍മാരുണ്ട്, ആരാണ് മികച്ചതെന്ന് നോക്കാം': പന്തിനോട് കോഹ്ലി, പരസ്യം വൈറല്‍