നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കളിച്ചത് നാല് ഇന്നിങ്സ് മാത്രം; ടെസ്റ്റിൽ ഈ വർഷത്തെ റൺവേട്ടക്കാരിൽ മുന്നിൽ സ്റ്റീവ് സ്മിത്ത്

  കളിച്ചത് നാല് ഇന്നിങ്സ് മാത്രം; ടെസ്റ്റിൽ ഈ വർഷത്തെ റൺവേട്ടക്കാരിൽ മുന്നിൽ സ്റ്റീവ് സ്മിത്ത്

  ബാറ്റിംഗിനിറങ്ങിയപ്പോഴെല്ലാം സ്മിത്തിനെ ഇംഗ്ലീഷ് കാണികൾ കൂക്കിവിളിച്ചു. പക്ഷേ അതിനെല്ലാം ബാറ്റ് കൊണ്ടുതന്നെ മറുപടി കൊടുത്തു

  സ്റ്റീവ് സ്മിത്ത്

  സ്റ്റീവ് സ്മിത്ത്

  • News18
  • Last Updated :
  • Share this:
   അവിശ്വസനീയം. ബാറ്റിംഗിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ സ്ഥിരതയെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാകില്ല. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുകയാണ് സ്മിത്ത്. ആഷസിലെ തന്റെ മൂന്നാം ഇരട്ട സെഞ്ച്വറി നേടിയ സ്മിത്ത് ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും വിരാട് കോഹ്ലിയെ മറികടന്ന് സ്വന്തമാക്കിക്കഴിഞ്ഞു. വെറും നാല് ഇന്നിങ്സ് മാത്രം കളിച്ച സ്മിത്താണ് ഈ വർഷത്തെ ടെസ്റ്റ്ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഒന്നാമൻ. നാല് ഇന്നിങ്സിൽ നിന്നായി 589 റൺസാണ് സ്മിത്ത് നേടിയത്.

   പന്ത് ചുരണ്ടൽ വിവാദത്തിലെ ഒരു വർഷം നീണ്ട വിലക്കിന് ശേഷം സ്മിത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു ആഷസ്. ബാറ്റിംഗിനിറങ്ങിയപ്പോഴെല്ലാം സ്മിത്തിനെ ഇംഗ്ലീഷ് കാണികൾ കൂക്കിവിളിച്ചു. പക്ഷേ അതിനെല്ലാം ബാറ്റ് കൊണ്ടുതന്നെ മറുപടി കൊടുത്തു. മടങ്ങിവരവിലെ ആദ്യ ടെസ്റ്റിലെ രണ്ടിന്നിംഗ്സിലും സെഞ്ച്വറി. അടുത്ത ടെസ്റ്റിൽ ശരീരം ലക്ഷ്യമാക്കിയുള്ള ആർച്ചറുടെ ബൗളിംഗിനെ അതിജീവിച്ച് 92 റൺസ്.

   Also Read- ചരിത്രമെഴുതി റഹ്മത് ഷാ; അഫ്ഗാനിസ്ഥാന് ടെസ്റ്റിൽ കന്നി സെഞ്ചുറി   ഒരു വർഷത്തെ വിലക്ക് കഴിഞ്ഞ് രണ്ട് ടെസ്റ്റ് കളിച്ചപ്പോഴേ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിരാട് കോഹ്ലിയിൽ നിന്ന് തിരിച്ചുപിടിച്ചു സ്മിത്ത്. പരിക്ക് ഭേദമാകാത്തനാൽ മൂന്നാം ടെസ്റ്റിൽ കളിച്ചില്ല. നാലാം ടെസ്റ്റിൽ ഇരട്ടസെഞ്ച്വറിയുമായി കുറവ് തീർത്തു. ആഷസിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം, ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം, തുടർച്ചയായ മൂന്ന് ആഷസിൽ 500 ലധകം റൺസ് നെടുന്ന ആദ്യ ബാറ്റ്സ്മാൻ എന്നീ നേട്ടങ്ങളെല്ലാം സ്മിത്ത് സ്വന്തം പേരിനൊപ്പം ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ച ബാറ്റ്സമാൻ ഇപ്പോഴില്ലെന്ന് നിസംശയം പറയാം..

   First published:
   )}