ബാറ്റ് ചെയ്യുന്നതിനിടെ ഒരുപാട് തവണ ഞാന്‍ ബാറ്റുകളും ഗ്ലൗസുകളുമെല്ലാം മാറ്റിക്കൊണ്ടിരുന്നു. ഇതോടെ വലഞ്ഞ ധോണി മുഴുവന്‍ കിറ്റുകളടുമടങ്ങിയ ബാഗുമായി പിന്നീട് ഗ്രൗണ്ടിലേക്കു വന്നു.
കളിക്കളത്തിനകത്തും പുറത്തും ഇന്ത്യയുടെ ഇതിഹാസ നായകന് എം എസ് ധോണിയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയും കാത്തു സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ ആഴം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സുപരിചിതമാണ്. ഐ പി എല്ലിന്റെ പ്രഥമ സീസണ് മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സില്‍ തുടങ്ങിയ ബന്ധമാണ് ഇവരുടേത്. കഴിഞ്ഞ വര്‍ഷം ഇരുവരും ഒരേ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണി ഇന്ത്യന്‍ നായകനായപ്പോള്‍ റെയ്ന ദേശീയ ടീമിലേക്കു വരികയും ഈ സൗഹൃദം കൂടുതല്‍ ശക്തമാവുകയും ചെയ്തു.
ഐ പി എല്ലില്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള ഒരു ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സ്. അതിന്റെ കാരണം എം എസ് ധോണി ടീമിന്റെ തലപ്പത്ത് തുടരുന്നത് തന്നെയാണ്. 'തല' എന്നാണ് ധോണിയെ ചെന്നൈ ആരാധകര്‍ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. ധോണി അവര്‍ക്ക് അവരുടെ 'തല' ആയപ്പോള്‍ റെയ്ന അവരുടെ 'ചിന്നത്തല' ആയി മാറി. കഴിഞ്ഞ സീസണ് ഒഴികെ എല്ലാ ഐ പി എല്‍ സീസണിലും ധോണി തന്റെ ടീമിനെ പ്ലേഓഫില്‍ കടത്തിയിരുന്നു. മൂന്ന് തവണ കിരീടവും നേടി. ഇപ്പോഴിതാ ധോണിക്കൊപ്പമുള്ള ചില രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റെയ്ന.
2018ല്‍ അയര്‍ലന്‍ഡില്‍ നടന്ന ഒരു ടി20 മല്‍സരത്തിനിടെ ഉണ്ടായ സംഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഒരു ടി20 മല്‍സരത്തില്‍ ധോണിക്ക് ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. ഈ കളിയില്‍ റെയ്ന പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. വാട്ടര്‍ ബോയ് ആയിരുന്ന ധോണിയെ പല തവണ തമാശയ്ക്കു ഗ്രൗണ്ടിലേക്കു വിളിപ്പിച്ചിരുന്നു എന്നാണ് റെയ്ന പറയുന്നത്. ബാറ്റ് ചെയ്യുന്നതിനിടെ ഒരുപാട് തവണ ഞാന്‍ ബാറ്റുകളും ഗ്ലൗസുകളുമെല്ലാം മാറ്റിക്കൊണ്ടിരുന്നു. ഇതോടെ വലഞ്ഞ ധോണി മുഴുവന്‍ കിറ്റുകളടുമടങ്ങിയ ബാഗുമായി പിന്നീട് ഗ്രൗണ്ടിലേക്കു വന്നു- 'നിനക്ക് ആവശ്യമുള്ളത് ഇതില്‍ നിന്ന് എടുത്തോ, എന്നെ ഇനിയും ഇനിയും വിളിപ്പിക്കരുത്. ഇനി ഞാന്‍ വരില്ല, ഇവിടെ നല്ല തണുപ്പാണ്'- ഇത്രയുമായിരുന്നു തമാശരൂപേണ ധോണിയുടെ മറുപടിയെന്ന് റെയ്ന വെളിപ്പെടുത്തി.
എന്നാല്‍ റെയ്ന വിടാന്‍ തയ്യാറായിരുന്നില്ല. 'ഞാന്‍ ഒന്ന് കൂടി ധോണിയെ കളിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു കാര്യം ചെയ്യൂ, ഒരു ഗ്രിപ്പ് കൂടി കൊണ്ടുവരൂയെന്ന് അദ്ദേഹത്തോടു ഞാന്‍ പറഞ്ഞു. 'നീ വലിയ ആളാണ്, ഇവിടെ നില്ക്ക്, വെള്ളം കുടിക്ക്, ഞാന്‍ എടുത്തു വരാമെന്നായിരുന്നു അപ്പോള്‍ ധോണിയുടെ മറുപടി'- റെയ്ന പറഞ്ഞു. തനിക്ക് ഒരിക്കലും മറക്കാനാവാത്ത വളരെ രസകരമായ സംഭവമാണ് അതെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.
അതേസമയം മഹേന്ദ്ര സിംഗ് ധോണി ഈ സീസണ് അവസാനത്തോടെ ഐ പി എല്‍ ക്രിക്കറ്റും മതിയാക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. ഇത്തവണ ചെന്നൈ ടീം കിരീടം നേടിയാല്‍ ധോണിയെ അടുത്ത സീസണ് ഐ പി എല്‍ കളിക്കുവാന്‍ ഉറപ്പായും നിര്‍ബന്ധിക്കുമെന്നും അതിനു വേണ്ടി തന്റെ പരമാവധി ശ്രമിക്കുമെന്നും റെയ്ന ഈയിടെ പറഞ്ഞിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.