'കറങ്ങി തിരിഞ്ഞൊരു ബൗളിങ്ങ്'; സ്വിച്ച് ബൗളിങ്ങുമായി താരം; അമ്പരന്ന് അമ്പയറും താരങ്ങളും
Last Updated:
ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്ത് ബാറ്റ്‌സ്മാന്‍മാര്‍ സ്വിച്ച് ഹിറ്റുമായി അരങ്ങ് തകര്‍ക്കുന്നതിനിടെ സ്വിച്ച് ബൗളിങ്ങും കളത്തിലെത്തുന്നു. ബിസിസിഐ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സ്വിച്ച് ബൗളിങ്ങ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. എന്നാല്‍ എത് മത്സരത്തില്‍ നിന്നുള്ള രംഗമാണിതെന്നോയെന്നും ബൗളറുടെ പേരുവിവരങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. നവംബര്‍ നാലിന് നടന്ന മത്രമാണെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാകുന്നത്.
ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍ ബൗളര്‍ ആക്ഷന്‍ പൂര്‍ത്തിയാക്കി കഴിയുമ്പോഴേക്കും വലങ്കൈയ്യനായും വലങ്കൈയ്യന്‍മാര്‍ തിരിച്ചും ബാറ്റ് ചെയ്യുന്നതിനിയെണ് സ്വിച്ച് ബാറ്റിങ്ങ് എന്ന പറയുന്നതെങ്കില്‍. ബാറ്റ്‌സ്മാന് ഒരുപിടിയും നല്‍കാതെ ബൗളിങ്ങ് എന്‍ഡില്‍ നിന്ന് 360 ഡിഗ്രി കറങ്ങിതിരിഞ്ഞാണ് സ്വിച്ച് ബൗളിങ്ങ് ചെയ്യുന്നത്.
എന്നാല്‍ ഈ ബോള്‍ ഡെഡ് ബോളായാണ് അമ്പയര്‍ വിളിച്ചത്. പുതിയ ആക്ഷന്‍ അവതരിപ്പിച്ച താരത്തെ അംഗീകരക്കാന്‍ അമ്പയര്‍ തയ്യാറാകാത്തതിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. സ്വിച്ച് ബാറ്റിങ്ങ് അംഗീകരിക്കാമെങ്കില്‍ സ്വിച്ച് ബൗളിങ്ങും ആകാമെന്നാണ് കൂടുതല്‍ പേരും വാദിക്കുന്നത്.
advertisement
ഇത്തരത്തില്‍ ആക്ഷന്‍ പൂര്‍ത്തിയാക്കി പന്തെറിയാന്‍ താരം എത്രത്തോളം പരിശീലനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകുമെന്നും അധ്വാനം കാണാതെ പോകരുതെന്നും ചിലര്‍ പറയുന്നു.
Don’t see the issue here...still left arm around the wicket...🤔 Maybe not in ‘spirit of the game’ @johanblack80 @luciano1721 😳🏏 pic.twitter.com/ptsytvtqGS
— Dave Nosworthy (@DONCRICKET) November 8, 2018
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2018 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കറങ്ങി തിരിഞ്ഞൊരു ബൗളിങ്ങ്'; സ്വിച്ച് ബൗളിങ്ങുമായി താരം; അമ്പരന്ന് അമ്പയറും താരങ്ങളും


