'സാറേ.. സാറൊരു ദുരന്തമാണ്'; ചാമ്പ്യന്‍സ് ലീഗില്‍ മൈതാനത്ത് തെന്നി വീണതിനും പെനാല്‍റ്റി
Last Updated:
മാഞ്ചെസ്റ്റര്‍: കഴിഞ്ഞദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം ഷക്തറിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി കാഴ്ചവെച്ചതായിരുന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു സിറ്റി ഉക്രെയ്ന്‍ ക്ലബ്ബിനെ തകര്‍ത്ത് വിട്ടത്. എന്നാല്‍ ആ വിജയത്തിന്റെ മുഴുവന്‍ ശോഭയും കെടുത്തുന്ന നീക്കമായിരുന്നു റഫറി വിക്ടര്‍ കസായില്‍ നിന്ന് ഉണ്ടായത്.
മത്സരത്തിന്റെ 24 ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോളിന് മുന്നിട്ട് നില്‍ക്കവേയാണ് ഫുട്‌ബോള്‍ ലോകത്തിന് വിചത്രമായ പെനാല്‍റ്റിയുമായി റഫറിയുടെ രംഗപ്രവേശം. ഷക്തര്‍ ബോക്‌സിലേക്ക് പന്തുമായി റഹീം സ്റ്റെര്‍ലിങ്ങ് മുന്നേറുന്നതിനിടെ താരം നില തെറ്റി മൈതാനത്ത് വീഴുകയായിരുന്നു. എതിര്‍ താരങ്ങളാരും സ്റ്റെര്‍ലിങ്ങുമായി യാതൊരു ബന്ധവും ഇല്ലത്ത സമയത്തായിരുന്നു താരത്തിന്റെ വീഴ്ച.
എന്നാല്‍ സ്റ്റെര്‍ലിങ്ങിന്റെ പിന്നാലെയുണ്ടായിരുന്ന ഷക്തര്‍ താരം മയ്കോള മാറ്റ്വിയങ്കോയുടെ ഫൗളാണെന്ന് കരുതിയ റഫറി വിക്ടര്‍ കസായി സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. ഷക്തര്‍ ഗോളിയും താരങ്ങളും റഫറിയോട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും പെനാല്‍റ്റിയെടുക്കാന്‍ ഗബ്രിയേല്‍ ജീസസ് തയ്യാറായി വന്നു.
advertisement
കിക്കെടുത്ത താരം അനായാസം ലക്ഷ്യം കാണുകയും ചെയ്തു. എന്നാല്‍ മത്സരത്തിനു പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള തന്നെ വാര്‍ ചാമ്പ്യന്‍സ് ലീഗിലും അനുവിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. അത് പെനാല്‍റ്റിയായിരുന്നില്ലെന്നും ചാമ്പ്യന്‍സ് ലീഗില്‍ വാര്‍ ഉപയോഗിക്കാത്തതിന്റെ പ്രശ്‌നമാണിതെന്നുമാണ് ഗ്വാര്‍ഡിയോള പറഞ്ഞത്.
Did this deserve a penalty
Gabriel Jesus converted the penalty successfully after Rahim sterling fell to make it 2-0 for Man city at 24'#ucl #ChampionsLeague #ChampionsLeagueNoEIPlus pic.twitter.com/SpXBxRTc6m
— @obviousports (@obvious_sport) November 7, 2018
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2018 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സാറേ.. സാറൊരു ദുരന്തമാണ്'; ചാമ്പ്യന്‍സ് ലീഗില്‍ മൈതാനത്ത് തെന്നി വീണതിനും പെനാല്‍റ്റി


