'കിവികളില്‍ ബോള്‍ട്ട് ഇനി മൂന്നാമന്‍'; പാകിസ്താന്റെ 'ബോള്‍ട്ടിളക്കിയ' ഹാട്രിക് പ്രകടനം കാണാം
Last Updated:
ദുബായ്: ന്യൂസിലാന്‍ഡ് പാകിസ്താന്‍ ആദ്യ ഏകദിന മത്സരത്തില്‍ 47 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ന്യൂസിലാന്‍ഡ്. സൂപ്പര്‍ ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ന്യൂസിലാന്‍ഡ് ആദ്യ മത്സരം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 219 റണ്ണിന് ഓള്‍ഔട്ടാവുകയായിരുന്നു.
സാധാരണഗതിയില്‍ പാകിസ്താന് മറികടക്കാന്‍ കഴിയുന്ന സ്‌കോറായിരുന്നു കിവീസ് ഉയര്‍ത്തിയത്. എന്നാല്‍ ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ഇന്നിങ്ങ്‌സിന്റെ മൂന്നാം ഓവറില്‍ മത്സരത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയായിരുന്നു. 2.1 ഓവറില്‍ 8 ന് പൂജ്യം എന്ന നിലയില്‍ നിന്ന് 2.4 ഓവറില്‍ 8 ന് മൂന്ന് എന്ന നിലയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു വിന്‍ഡീസ്.
ഫഖര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ് എന്നിവരെയാണ് അടുത്തടുത്ത പന്തുകളില്‍ ബോള്‍ട്ട് വീഴ്ത്തിയത്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ സമനെ ബൗള്‍ഡാക്കിയാണ് ബോള്‍ട്ട് വിക്കറ്റ് വേട്ട തുടങ്ങിയത്. മൂന്നാം പന്തില്‍ ബാബര്‍ അസമിനെ സ്ലിപ്പില്‍ റോസ് ടെയ്ലറുടെ കൈകളിലെത്തിച്ച ബോള്‍ട്ട് നാലാം പന്തില്‍ ഹഫീസിനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയും ചെയ്തു. ഹഫീസ് ഡിആര്‍എസ് നല്‍കിയെങ്കിലും ഫീല്‍ഡ് അമ്പയറിന്റെ തീരുമാനം തേര്‍ഡ് അമ്പയറും ശരിവയ്ക്കുകയായിരുന്നു.
advertisement
WICKET! Trent Boult is in the headlines once again! Not a good shot by Fakhar as the ball flicks his pads and goes onto the stumps, Pakistan 8-1
Ball-by-ball clips & live-blog: https://t.co/d4eFVZLwQf#PAKvNZ pic.twitter.com/JtOn2rXlAB
— Cricingif (@_cricingif) November 7, 2018
advertisement
മൂന്നിന് 54 എന്ന നിലയില്‍ ബോള്‍ട്ട് മത്സരം അവസാനിപ്പിച്ചപ്പോള്‍ 47.2 ഓവറില്‍ 219 ന് പാക് ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറുകയായിരുന്നു. സര്‍ഫ്രാസ് അഹമ്മദും ഇമാദ് വസീമും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും ന്യൂസിലാന്‍ഡ് നിരയെ മറികടക്കാന്‍ ഇത് മതിയായിരുന്നില്ല.
It is a hat-trick for @trent_boult! Full swinging delivery does the trick, @MHafeez22 is falling across his stumps. Pakistan in trouble at 8/3
Ball-by-ball clips & live-blog: https://t.co/berXwmYgOq#PAKvNZ pic.twitter.com/n0b4tfwYdV
— Abdul Malik Akhon (@malikahmadzai00) November 7, 2018
advertisement
 ന്യസിലാന്‍ഡിനായി ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമാകാനും ബോള്‍ട്ടിന് ഇന്നലത്തെ പ്രകടനത്തോടെ കഴിഞ്ഞു. ഡാനി മോറിസണ്‍ 1999 ല്‍ ഇന്ത്യക്കെതിരെയും ഷെയ്ന്‍ ബോണ്ട് 2007 ല് ഓസീസിനെതിരെയുമാണ് ഇതിനു മുന്നേ ഏകദിനത്തില്‍ ഹാട്രിക് നേടിയ ഇന്ത്യന്‍ താരങ്ങള്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2018 10:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കിവികളില്‍ ബോള്‍ട്ട് ഇനി മൂന്നാമന്‍'; പാകിസ്താന്റെ 'ബോള്‍ട്ടിളക്കിയ' ഹാട്രിക് പ്രകടനം കാണാം


