Syed Mushtaq Ali T20| ഷാരൂഖ് ഖാന്റെ ഫിനിഷിങ് ടിവിയിൽ കണ്ട് ധോണി; ചെന്നൈയിലേക്ക് എടുക്കുമോ എന്ന് ആരാധകർ
- Published by:Naveen
- news18-malayalam
Last Updated:
ഷാരൂഖിന്റെ ഹീറോയിസം ധോണി ടിവിയിലൂടെ കാണുന്ന ചിത്രം ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
സയ്യിദ് മുഷ്താഖ് അലി ടി20 (Syed Mushtaq Ali T20) ഫൈനലില്‍ ത്രസിപ്പിക്കുന്ന ജയവുമായി കിരീടം നിലനിര്‍ത്തിയിരിക്കുകയാണ് തമിഴ്‌നാട് ടീം(Tamil Nadu). ത്രില്ലര്‍ പോരാട്ടത്തില്‍ കര്‍ണാടകയെ വീഴ്ത്തിയാണ് തമിഴ്‌നാടിന്റെ കിരീടനേട്ടം. ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ അവസാന പന്തിൽ സിക്സർ പായിച്ച ഷാരൂഖ് ഖാന്റെ (Shahrukh Khan) പ്രകടനമാണ് തമിഴ്‌നാടിനെ കിരീടം നിലനിർത്താൻ സഹായിച്ചത്. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്ന സമയത്താണ് കർണാടക ബൗളർ പ്രതീക് ജെയ്‌നിന്റെ (Pratik Jain) പന്തിൽ ഷാരൂഖ് തകർപ്പൻ ഫിനിഷിങ് നടത്തിയത്.
സിക്സർ നേട്ടത്തിലൂടെ തന്റെ ടീമിനെ ഷാരൂഖ് കിരീടത്തിലേക്ക് നയിച്ചപ്പോൾ താരത്തിന്റെ പ്രകടനം ടിവിയിൽ ഒരാൾ കാണുന്നുണ്ടായിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായ സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയായിരുന്നു (MS Dhoni) ഷാരൂഖിന്റെ ഹീറോയിസം ടിവിയിലൂടെ കണ്ടത്. ധോണി ഷാരൂഖിന്റെ ഹീറോയിസം കാണുന്ന ചിത്രം ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ധോണിയുടെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സാണ് (CSK) അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി ധോണിയുടെ ചിത്രം ആരാധകരുമായി പങ്കുവെച്ചത്.
advertisement
advertisement
പോസ്റ്റ് ഇട്ടതിന് പിന്നാലെ ഷാരൂഖ് ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുമോ എന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയർന്നു. താരത്തെ ചെന്നൈയിലേക്ക് എടുക്കുമോ എന്ന് അഭ്യർത്ഥിച്ച് കൊണ്ടും ചിലർ എത്തി. ചെന്നൈ ടീമിൽ തമിഴ്‌നാട്ടിൽ നിന്നുമുള്ള ഏതാനും കളിക്കാരെ കൂടി ഉൾപ്പെടുത്തണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.
ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ വമ്പൻ തുക മുടക്കിയാണ് പഞ്ചാബ് കിങ്‌സ് ഈ വെടിക്കെട്ട് ബാറ്ററെ ടീമിലേക്ക് എത്തിച്ചത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായി ലേലത്തിന് എത്തിയ താരത്തെ 5.25 കോടി രൂപ മുടക്കിയാണ് പഞ്ചാബ് ടീമിലെടുത്തത്. എന്നാൽ ഐപിഎല്ലിൽ ഇതുവരെ കാര്യമായി തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടില്ല.
advertisement
ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച ആറ് ഇന്നിംഗ്സുകളില്‍ നിന്നും 157.81 എന്ന സ്ട്രൈക്ക് റേറ്റിൽ 101 റൺസാണ് ഷാരുഖ് നേടിയത്. ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിൽ തമിഴ്‌നാട് ആറ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിൽ തമിഴ്നാട് ലക്ഷ്യം മറികടക്കുകയായിരുന്നു. 15 പന്തില്‍ 33 റണ്‍സുമായി ഷാരൂക് പുറത്താകാതെ നിന്നപ്പോള്‍ എന്‍ ജഗദീശന്‍ (41), ഹരി നിഷാന്ത് (23), ക്യാപ്റ്റന്‍ വിജയ് ശങ്കര്‍ (18) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2021 8:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Syed Mushtaq Ali T20| ഷാരൂഖ് ഖാന്റെ ഫിനിഷിങ് ടിവിയിൽ കണ്ട് ധോണി; ചെന്നൈയിലേക്ക് എടുക്കുമോ എന്ന് ആരാധകർ