Shoaib Akhtar |'വാര്‍ണര്‍ അല്ല ബാബര്‍ അസമാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്'; പുരസ്‌കാരദാനം ചോദ്യം ചെയ്ത് ഷോയിബ് അക്തര്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ് നേടിയ ബാബര്‍ അസമിനേയും വിക്കറ്റ് വേട്ടക്കാരന്‍ വനിന്ദു ഹസരങ്കയേയും മറികടന്നായിരുന്നു വാര്‍ണര്‍ക്ക് പുരസ്‌കാരം നല്‍കിയത്.
ഐസിസിയുടെ ടി20 ലോകകപ്പില്‍(ICC T20 World Cup) പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്(player of the tournament) പുരസ്‌കാരം ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് (David Warner) സമ്മാനിച്ചതില്‍ വിമര്‍ശനം അറിയിച്ച് പാകിസ്ഥാന്‍ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍. ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനേയും വിക്കറ്റ് വേട്ടക്കാരന്‍ ശ്രീലങ്കയുടെ വനിന്ദു ഹസരങ്കയേയും മറികടന്നായിരുന്നു വാര്‍ണര്‍ക്ക് പുരസ്‌കാരം നല്‍കിയത്. ഇതിനെയാണ് അക്തര്‍ ചോദ്യം ചെയ്തത്.
ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ഫിഫ്റ്റിയടിച്ച വാര്‍ണര്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 48.16 ശരാശരിയില്‍ 146.70 സ്ട്രൈക്ക് റേറ്റോടെ 289 റണ്‍സ് നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ഓസീസിന്റെ ടോപ്സ്‌കോററും അദ്ദേഹം തന്നെയായിരുന്നു. ഈ പ്രകടനമാണ് വാര്‍ണറെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ഡേവിഡ് വാര്‍ണര്‍ക്കായിരുന്നില്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നതെന്നും പാകിസ്ഥാന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ ബാബര്‍ അസമാണ് ഇതിനു കൂടുതല്‍ അര്‍ഹനെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.
advertisement
'ബാബര്‍ അസം ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടും എന്നാണ് കരുതിയിരുന്നത്. അന്യായമായ തീരുമാനമാണിത്' എന്നാണ് ന്യൂസിലന്‍ഡ്- ഓസ്ട്രേലിയ ഫൈനലിന് ശേഷം ഷോയിബ് അക്തറിന്റെ ട്വീറ്റ്. ദുബായില്‍ കലാശപ്പോര് കാണാന്‍ ഗാലറിയില്‍ അക്തറുമുണ്ടായിരുന്നു.
Was really looking forward to see @babarazam258 becoming Man of the Tournament. Unfair decision for sure.
— Shoaib Akhtar (@shoaib100mph) November 14, 2021
advertisement
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഒട്ടും ഫോമിലല്ലാതിരുന്ന ഓസീസ് ഓപ്പണര്‍ ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനത്തോടെ ശക്തമായി തിരിച്ചെത്തുകയായിരുന്നു. 89*, 49, 53 എന്നിങ്ങനെയാണ് അവസാന മൂന്ന് മത്സരങ്ങളിലെ സ്‌കോര്‍. അതേസമയം, പാകിസ്ഥാനെ ജേതാക്കളാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബാബര്‍ അസമിനെ സംബന്ധിച്ച് അവിസ്മരണീയ ടൂര്‍ണമെന്റായിരുന്നു ഇത്. കന്നി ലോകകപ്പ് കളിച്ച ബാബര്‍ തന്റെ സാന്നിധ്യമറിയിച്ചാണ് തിരികെ പോയത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് അദ്ദേഹമായിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 60.60 എന്ന മികച്ച ശരാശരിയില്‍ 303 റണ്‍സ് ബാബര്‍ നേടി. നാലു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. 70 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.
advertisement
ന്യൂസിലന്‍ഡിനെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് എട്ടു വിക്കറ്റിനു തകര്‍ത്തായിരുന്നു ഓസ്ട്രേലിയയുടെ കിരീടധാരണം. ഓസീസിന്റെ കന്നി ടി20 ലോകകപ്പ് വിജയം കൂടിയായിരുന്നു ഇത്. രണ്ടാം തവണയാണ് ന്യൂസിലാന്‍ഡിനെ വീഴ്ത്തി ഓസീസ് ലോകകപ്പില്‍ മുത്തമിട്ടത്. 2015ലെ ഏകദിന ലോകകപ്പ് ഫൈനലിലും കംഗാരുപ്പട കിവികളെ തുരത്തിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2021 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Shoaib Akhtar |'വാര്‍ണര്‍ അല്ല ബാബര്‍ അസമാണ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്'; പുരസ്‌കാരദാനം ചോദ്യം ചെയ്ത് ഷോയിബ് അക്തര്‍