റെക്കോഡുകളുടെ പെരുമഴ തീർത്ത് തമിഴ്നാട് ബാറ്റർ ജഗദീശൻ; 141 പന്തില്‍ അടിച്ചുകൂട്ടിയത് 277 റണ്‍സ്; 50 ഓവറില്‍ 506
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മത്സരത്തോടെ ഒരു ഏകദിനത്തില്‍ 500 ലധികം റണ്‍സ് നേടുന്ന ടീം എന്ന അപൂര്‍വ നേട്ടവും തമിഴ്നാടിന് ലഭിച്ചു. 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് നേടിയ ഈ മത്സരത്തില്‍ പിറന്നത് നിരവധി റെക്കോഡുകള്‍
ബെംഗളൂരു: ഏകദിന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഉയര്‍ന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കി തമിഴ്നാട് ബാറ്റര്‍ നാരായണ്‍ ജഗദീശന്. വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചലിനെതിരായ മത്സരത്തില്‍ 144 പന്തില്‍ നിന്ന് 277 റണ്‍സാണ് 26കാരന് അടിച്ചുകൂട്ടിയത്. 2002ല്‍ ഗ്ലാമോര്‍ഗിനെതിരെ അലി ബ്രൗണ്‍ നേടിയെ 268 റണ്‍സ് ഇതോടെ പഴങ്കഥയായി. ഈ മത്സരത്തോടെ ഒരു ഏകദിനത്തില്‍ 500 ലധികം റണ്‍സ് നേടുന്ന ടീം എന്ന അപൂര്‍വ നേട്ടവും തമിഴ്നാടിന് ലഭിച്ചു. 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് നേടിയ ഈ മത്സരത്തില്‍ പിറന്നത് നിരവധി റെക്കോഡുകള്‍.
Also Read- ഇനി ലോകം കാൽപന്തിന് പിന്നാലെ; ഖത്തറിൽ ലോക ഫുട്ബോൾ മാമാങ്കത്തിന് വർണാഭമായ തുടക്കം; ചിത്രങ്ങൾ കാണാം
അരുണാചലിനെതിരെ 114 പന്തില്‍ നിന്നാണ് ജഗദീശന് 200 നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വുറിയും ഇതാണ്. നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ ഉയര്‍ന്ന വ്യക്തിഗത സ്കോറിനുടമ പൃഥ്വി ഷായായിരുന്നു. 2021ല്‍ പുതുച്ചേരിക്കെതിരെയായിരുന്നു ഷായുടെ നേട്ടം. ഏകദിന മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ വിക്കറ്റ് കീപ്പര്‍ കൂടിയായി ജഗദീശന്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോഡ് ഓപ്പണിങ് കൂട്ടുകെട്ടും ഈ മത്സരത്തില്‍ പിറന്നു. സായി സുദര്‍ശനുമായി ജഗദീശന് അടിച്ചുകൂട്ടിയത് 416 റണ്‍സാണ്.
advertisement
Also Read- ഗാനിം അൽ മുഫ്താഹിനെ അറിയുമോ? ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ മോർഗൻ ഫ്രീമാനുമായി സംഭാഷണം നടത്തിയ ആ മനുഷ്യനെ
കുമാര്‍ സംഗക്കാര, അല്‍വിറോ പീറ്റേഴ്സണ്, ദേവദത്ത് പടിക്കല്‍ എന്നിവര്‍ക്കൊപ്പം തുടര്‍ച്ചയായി നാലു സെഞ്ച്വറികള്‍ എന്ന നേട്ടവും ജഗദീശൻ സ്വന്തമാക്കി. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ ഹരിയാന, ഛത്തീസ്ഗഡ്, ആന്ധ്ര, ഗോവ എന്നിവയ്ക്കെതിരെ ജഗദീശൻ സെഞ്ച്വറി നേടിയിരുന്നു.
Also Read- റഫറി നിഷേധിച്ച ഗോളിനു ശേഷം രണ്ട് ഗോൾ; ലോകകപ്പിൽ ഇക്വഡോറിന് ചരിത്രവിജയം സമ്മാനിച്ച എന്നർ വലൻസിയ
advertisement
അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിനുടമ രോഹിത് ശര്‍മയാണ്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ 264 റണ്‍സാണ് രോഹിത് നേടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2022 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
റെക്കോഡുകളുടെ പെരുമഴ തീർത്ത് തമിഴ്നാട് ബാറ്റർ ജഗദീശൻ; 141 പന്തില്‍ അടിച്ചുകൂട്ടിയത് 277 റണ്‍സ്; 50 ഓവറില്‍ 506