news18
Updated: March 8, 2019, 4:02 PM IST
indian team
- News18
- Last Updated:
March 8, 2019, 4:02 PM IST
റാഞ്ചി: ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളത്തിലിറങ്ങിയത് പ്രത്യേക തൊപ്പിയുമായായിരുന്നു. മത്സരത്തിനു മുമ്പ് മുന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണിയായിരുന്നു സഹതാരങ്ങള്‍ക്ക് ക്യാപ്പ് സമ്മാനിച്ചത്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു പ്രഖ്യാപനം മത്സരത്തിനുമുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നടത്തിയിരുന്നു.
ഇന്നത്തെ മത്സരത്തിന് ലഭിക്കുന്ന മാച്ച് ഫീ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് കോഹ്‌ലി പറഞ്ഞത്. ഇതിന്റെ ഭാഗമായാണ് ആര്‍മിയുടേതിന് സമാനമായ തൊപ്പിയുമായി ടീം കളത്തിലിറങ്ങിയതും.
Also Read: പരമ്പരയില്‍ തിരിച്ചുവരാനുറച്ച് ഓസീസ്; മൂന്നാം ഏകദിനത്തില്‍ ഭേദപ്പെട്ട തുടക്കം
ജവാന്‍മാരുടെ കുടംബങ്ങള്‍ക്കൊപ്പം രാജ്യത്തെ എല്ലാവരും നിലകൊള്ളണമെന്ന് നായകന്‍ വിരാട് കോഹ്‌ലി രാജ്യത്തോടായി ആവശ്യപ്പെടുകയും ചെയ്തു. ടോസിങ് വേളയിലായിരുന്നു ഇന്ത്യന്‍ നായകന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാല്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഓസീസിന്റെ ബാറ്റിങ് പ്രകടനം. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ് കങ്കാരുക്കള്‍. ഓടുവില്‍ വിവരം കിട്ടുമ്പോള്‍ 35 ഓവറില്‍ 208 ന് 1 എന്ന നിലയിലാണ് ഓസീസ്.
93 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് മാത്രമാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. 98 റണ്‍സോടെ ഖവാജയും 11 റണ്‍സോടെ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍.
First published:
March 8, 2019, 4:02 PM IST