Tokyo Paralympics| പാരാലിമ്പിക്‌സിൽ ലോക റെക്കോർഡോടെ ഇന്ത്യക്ക് സ്വർണം; ഷൂട്ടിങ് താരം അവനി ലേഖരയ്ക്ക് ചരിത്ര നേട്ടം
- Published by:Naveen
- news18-malayalam
Last Updated:
വനിതകളുടെ 10മീ എയർ റൈഫിൾ സ്റ്റാന്റിംഗ് എസ് എച്ച് 1 ഇനത്തിലാണ് അവനി ലേഖരയുടെ സ്വർണ നേട്ടം.
ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് സ്വർണം. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ അവനി ലേഖരയാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഷൂട്ടിങ്ങിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ താരം, പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്ര നേട്ടം കൂടിയാണ് തന്റെ പേരിലാക്കിയത്.
വനിതകളുടെ 10മീ എയർ റൈഫിൾ സ്റ്റാന്റിംഗ് എസ് എച്ച് 1 ഇനത്തിലാണ് അവനി ലേഖരയുടെ സ്വർണ നേട്ടം. ഫൈനൽ മത്സരത്തിൽ 249.6 പോയിന്റ് നേടിയതോടെയാണ് അവനിയ്ക്ക് സ്വർണവും ഒപ്പം ഈ ഇനത്തിലെ ലോക റെക്കോർഡ് നേട്ടവും സ്വന്തമായത്. അവനിയുടെ സ്വർണ നേട്ടമുൾപ്പടെ ഇന്ത്യ ടോക്യോയിൽ ഇതുവരെ നാല് മെഡലുകളാണ് നേടിയത്.
Avani Lekhara grabs the first EVER #Gold for #IND in #ShootingParaSport!! And she equaled the world record (249.6).
How AMAZING is that! 👏 #ShootingParaSport #Paralympics #Tokyo2020 pic.twitter.com/aJqytbf71n
— Doordarshan Sports (@ddsportschannel) August 30, 2021
advertisement
യോഗ്യത റൗണ്ടിൽ 621.7 പോയിന്റോടെ ഏഴാം സഥാനത്തായാണ് അവനി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. തുടക്കത്തിലെ പതിഞ്ഞ തുടക്കത്തിന് ശേഷം മികച്ച രീതിയിൽ തിരിച്ചുവന്നാണ് അവനി ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഇന്ത്യക്കായി ചരിത്ര നേട്ടത്തോടെ സ്വർണം നേടിയ അവനി ലേഖരയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ച പ്രധാനമന്ത്രി, അവനിയുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ഒപ്പം വാനോളം പുകഴ്ത്തുകയും ചെയ്തു. 'മികച്ച പ്രകടനം നടത്തിയ അവനിയ്ക്ക് അഭിനന്ദനങ്ങൾ. കഠിന പ്രയത്‌നത്തിലൂടെയാണ് നിങ്ങൾ സ്വർണ മെഡൽ നേടിയിരിക്കുന്നത്. ഷൂട്ടിങ്ങിനോടുള്ള നിങ്ങളുടെ അടങ്ങാത്ത അഭിനിവേശവും ആത്മസമർപ്പണവും കൊണ്ട് കൈവരിച്ച മെഡലാണിത്. ഇന്ത്യൻ കായിക രംഗത്തിന് ഇത് അഭിമാന നിമിഷമാണ്, ഭാവിയിലെ പ്രകടനങ്ങൾക്ക് മംഗളങ്ങൾ നേരുന്നു.' - പ്രധാനമന്ത്രി കുറിച്ചു.
advertisement
Phenomenal performance @AvaniLekhara! Congratulations on winning a hard-earned and well-deserved Gold, made possible due to your industrious nature and passion towards shooting. This is truly a special moment for Indian sports. Best wishes for your future endeavours.
— Narendra Modi (@narendramodi) August 30, 2021
advertisement
Also read- Tokyo Paralympics | പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍; ഹൈജമ്പില്‍ വെള്ളിമെഡല്‍ നേടി നിഷാദ് കുമാര്‍
നേരത്തെ ടേബിൾ ടെന്നീസിൽ ഭാവിന പട്ടേൽ, ഹൈജമ്പിൽ വിനോദ് കുമാർ, ഡിസ്കസ് ത്രോയിൽ നിഷാദ് കുമാർ എന്നിവരാണ് ഇന്ത്യക്കായി മെഡലുകൾ നേടിയത്. ഇതിൽ ഭാവിനയും വിനോദും വെള്ളി മെഡലും, നിഷാദ് കുമാർ വെങ്കലവുമാണ് നേടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 30, 2021 9:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo Paralympics| പാരാലിമ്പിക്‌സിൽ ലോക റെക്കോർഡോടെ ഇന്ത്യക്ക് സ്വർണം; ഷൂട്ടിങ് താരം അവനി ലേഖരയ്ക്ക് ചരിത്ര നേട്ടം