നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Paralympics| പാരാലിമ്പിക്‌സിൽ വീണ്ടും ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം; ഷൂട്ടിങ്ങിൽ സ്വർണവും വെള്ളിയും സ്വന്തം

  Tokyo Paralympics| പാരാലിമ്പിക്‌സിൽ വീണ്ടും ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം; ഷൂട്ടിങ്ങിൽ സ്വർണവും വെള്ളിയും സ്വന്തം

  പുരുഷന്മാരുടെ ഷൂട്ടിംഗ് 50 മീറ്റര്‍ പിസ്റ്റള്‍ എസ് എച്ച് 1 വിഭാഗത്തിൽ ഇന്ത്യക്കായി മനീഷ് നർവാളിന്റെ സ്വർണവും സിങ്‌രാജ് അദാനയുടെ വെള്ളിയുമാണ് ഇന്ത്യക്ക് ഇരട്ട പോഡിയം ഫിനിഷ് സമ്മാനിച്ചത്.  

  Credits: Twitter, (Tokyo 2020 for India)

  Credits: Twitter, (Tokyo 2020 for India)

  • Share this:
   ടോക്യോ പാരാലിമ്പിക്സിൽ ഒരേ ഇനത്തിൽ നിന്ന് വീണ്ടും ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കി ഇന്ത്യ. ടോക്യോയിലെ ഷൂട്ടിംഗ് റേഞ്ചിൽ നിന്നുമാണ് ഇന്ത്യ ഇത്തവണ ഇരട്ട മെഡൽ വെടി വെച്ചിട്ടത്. പുരുഷന്മാരുടെ ഷൂട്ടിംഗ് 50 മീറ്റര്‍ പിസ്റ്റള്‍ എസ് എച്ച് 1 വിഭാഗത്തിൽ ഇന്ത്യക്കായി മനീഷ് നർവാളിന്റെ സ്വർണവും സിങ്‌രാജ് അദാനയുടെ വെള്ളിയുമാണ് ഇന്ത്യക്ക് ഇരട്ട പോഡിയം ഫിനിഷ് സമ്മാനിച്ചത്.

   ഫൈനൽ മത്സരത്തിൽ 218.2 പോയിന്റ് കരസ്ഥമാക്കിയ മനീഷ് പാരാലിമ്പിക് റെക്കോർഡോടെയാണ് സ്വർണം നേടിയത്. സിങ്‌രാജ് അദാന 216.7 പോയിന്റ് നേടിയാണ് വെള്ളി കരസ്ഥമാക്കിയത്. റഷ്യൻ പാരാലിമ്പിക് കമ്മിറ്റിയുടെ സെർജി മാലിഷേവിനാണ് വെങ്കലം.
   ഈയിനത്തിലെ ഈ ഇനത്തിലെ ലോകറെക്കോഡുകാരനായ നര്‍വാള്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. യോഗ്യതാ മത്സരത്തില്‍ ഏഴാം സ്ഥാനം മാത്രമാണ് മനീഷ് നര്‍വാളിന് ലഭിച്ചത്. സിങ്‌രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാൽ ഫൈനൽ മത്സരത്തിൽ ഇരുവരും ഫോമിലേക്ക് ഉയർന്നതോടെ ഇന്ത്യക്ക് സ്വന്തമായത് ഇരട്ട പോഡിയം ഫിനിഷ്. മെഡൽ നേടിയ ഇരു താരങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

   അതേസമയം, സിങ്‌രാജ് അദാന ടോക്യോ പാരാലിമ്പിക്‌സില്‍ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ ഷൂട്ടിങ്ങിൽ തന്നെ, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ നിന്നും താരം വെങ്കലം നേടിയിരുന്നു.

   ഈയിനത്തിൽ സ്വര്‍ണവും വെള്ളിയും നേടിയതോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 15 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്നും നേടിയത്. പാരാലിമ്പിക്‌സ്‌ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ വേട്ടയാണ് നിലവിലത്തേത്.

   ഇതിനോടൊപ്പം തന്നെ ബാഡ്മിന്റണിലും ഇന്ത്യക്കായി മെഡലുകൾ കാത്തിരിക്കുന്നുണ്ട്. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എല്‍ 4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ്, എസ് എല്‍ 3 വിഭാഗത്തില്‍ പ്രമോദ് ഭഗത് എന്നിവർ ഫൈനലിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഇന്ത്യ പാരാലിമ്പിക്‌സിൽ വീണ്ടും മെഡൽ ഉറപ്പിച്ചത്.
   Published by:Naveen
   First published: