ഇന്ത്യക്കെതിരെ ഓസീസിന്റെ പന്തുചുരണ്ടല്‍? ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദം; സംശയമുണര്‍ത്തി വീഡിയോ

വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

news18
Updated: June 9, 2019, 9:36 PM IST
ഇന്ത്യക്കെതിരെ ഓസീസിന്റെ പന്തുചുരണ്ടല്‍? ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദം; സംശയമുണര്‍ത്തി വീഡിയോ
വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
  • News18
  • Last Updated: June 9, 2019, 9:36 PM IST IST
  • Share this:
ഓവല്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെതിരെ വീണ്ടും പന്തുചുരണ്ടല്‍ ആരോപണം. ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ലെഗ് സ്പിന്നര്‍ ആദം സാംപ പന്തുചുരണ്ടിയെന്നാണ് സോഷ്യല്‍മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഇതിനെ പിന്തുണക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

ബൗളെറിയാനെത്തുന്ന സാംപ പോക്കറ്റില്‍ കൈയ്യിടുന്നതും പന്തില്‍ എന്തോ ഉരക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നേരത്തെ പന്തുചുരണ്ടല്‍ വിവാദത്തെതുടര്‍ന്ന ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു. ഇരുതാരങ്ങളും സസപെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ലോകകപ്പിലാണ് തിരിച്ചെത്തിയത്.

Also Read: 'ഭാഗ്യം കങ്കാരുക്കള്‍ക്കൊപ്പമോ' പന്ത് സ്റ്റംപ്‌സില്‍ കൊണ്ടു, പക്ഷേ ബെയ്ല്‍സ് ഇളകിയില്ല; വിക്കറ്റില്‍ നിന്ന് രക്ഷപ്പെട്ട് വാര്‍ണര്‍

ഇതിനു പിന്നാലെയാണ് ടീമിനെതിരെ വീണ്ടും ആരോപണം ഉയര്‍ന്നിരിക്കുന്നത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എടുത്തിട്ടുണ്ട്.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading