മാഡ്രിഡ്: ലോകകപ്പിൽ അർജന്‍റീന-നെതർലൻഡ്സ് മത്സരം ഓർമ്മയില്ലേ? വരുന്നവർക്കും പോകുന്നവർക്കുമെല്ലാം റഫറി മഞ്ഞ കാർഡ് നൽകിയതായിരുന്നു ഈ മത്സരത്തിന്‍റെ പ്രത്യേകത. 18 മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്താണ് ലോകകപ്പിലെ അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ റഫറി അന്റോണിയോ മത്തേയു വിവാദ കഥാപാത്രമായത്. ആ മത്സരത്തോടെ ഖത്തറിൽനിന്ന് ഫിഫ നാട്ടിലേക്ക് അയച്ച മത്തേയു തന്‍റെ ശീലത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗിൽ രണ്ട് ചുവപ്പ് കാർഡും 12 മഞ്ഞ കാർഡുമാണ് മത്തേയു പുറത്തെടുത്തത്.
ലോകകപ്പിന് ശേഷം കഴിഞ്ഞ ആഴ്ചയോടെയാണ് യൂറോപ്പിലെ ലീഗ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചത്. സ്പാനിഷ് ലീഗിൽ എസ്പ്യാളോനിനെതിരെ സമനിലയില്‍ കുരുങ്ങിയിരുന്നു. ഈ മത്സരത്തിലാണ് മത്തേയൂ മഞ്ഞയും ചുവപ്പുമായി 14 തവണ കാർഡ് ഉയർത്തിയത്. ഇരു ടീമിലേയും ഓരോ താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. കളിയില്‍ 1-1നാണ് ബാഴ്‌സ സമനില വഴങ്ങിയത്.
Budweiser should give him man of the match trophy. #Lahoz gave 32 Cards in his 2 last games. pic.twitter.com/YGnyjFKHMh
— Bariq Rifki (@BariqRifki) December 31, 2022
78ാം മിനിറ്റില്‍ സൂപ്പർതാരം ജോര്‍ദി ആല്‍ബയും 80ാം മിനിറ്റില്‍ വിനിഷ്യസ് സൗസയുമാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ഏഴാം മിനിറ്റില്‍ തന്നെ വല കുലുക്കി ബാഴ്‌സ ലീഡ് എടുത്തിരുന്നു. അലോന്‍സോയാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ഹൊസേലുവാണ് എസ്പ്യാനോളിനെ ഒപ്പം എത്തിച്ചത്.
Also Read- അർജന്റീന നെതർലന്റ്സ് മൽസരത്തിൽ മഞ്ഞ കാർഡുകളുടെ പെരുമഴ; ആരാണീ റഫറി?
രണ്ടാം പകുതിയിൽ ഇരു ടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്തതോടെയാണ് റഫറി കാർഡുകളുമായി രംഗത്തെത്തിയത്. എന്നാൽ ഇതിൽ ചില കാർഡുകൾ ഒഴിവാക്കാനാകുമായിരുന്നുവെന്ന് ഫുട്ബോൾ ആരാധകർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Barcelona, Football News