യുവേഫ ചാമ്പ്യൻസ് ലീഗില്‍ ലിവർപൂളിനെ ഗോൾമഴയിൽ മുക്കി റയൽ മാഡ്രിഡ്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ പരാജയം. പ്രീക്വാർട്ടറിലെ ആദ്യ പാദജ മത്സരത്തിലാണ് റയലിന്റെ മിന്നും ജയം. റയലിനായി വിനീഷ്യസ് ജൂനിയറും കരിം ബെന്‍സേമയും ഇരട്ട ഗോള്‍ നേടിയപ്പോള്‍ എഡര്‍ മിലിറ്റാവോയും ലക്ഷ്യം കണ്ടു.
രണ്ടു ഗോളിന് മുന്നിൽ നിന്നശേഷമായിരുന്നു ലിവർപൂളിന്റെ വൻ തോല്‍വി. ഡാര്‍വിന്‍ ന്യൂനസ്, മുഹമ്മദ് സല എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആദ്യ 15 മിനിറ്റിനുള്ളില്‍ തന്നെ ലിവര്‍പൂള്‍ രണ്ട് ഗോളിന് മുന്നില്‍ നിന്നതാണ്.
എന്നാൽ മത്സരത്തിന്റെ പകുതിയിൽ തന്നെ റയൽ സമനില പിടിച്ചു. 21-ാം മിനിറ്റിലും 36-ാം മിനിറ്റിലും നിറയൊഴിച്ച് വിനീഷ്യസ് ജൂനിയര്‍ റയിലിനായി വലകുലുക്കി. രണ്ടാം പകുതിയിൽ തുടക്കത്തിലേ റയൽ ലീഡ് പിടിച്ചു. 47-ാം മിനിറ്റിൽ എഡർ മിലിറ്റാവോയിലൂടെയാണ് മൂന്നാം ഗോൾ എത്തിയത്. 55-ാം മിനിറ്റിലും 67-ാം മിനിറ്റിലും സൂപ്പർ താരം ബെൻസേമ ഗോൾവല നിറച്ചു.
രണ്ടാം പാദ മത്സരത്തില്‍ വമ്പന്‍ വിജയം നേടിയാല്‍ മാത്രമേ ലിവര്‍പൂളിന് ക്വാര്‍ട്ടറിലേക്ക് മുന്നേറാനാകൂ. മത്സരത്തിന്റെ രണ്ടാം പാദം മാര്‍ച്ച് 16 ന് മഡ്രിഡില്‍ വെച്ച് നടക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.