യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്; മാഞ്ചസ്റ്റർ സിറ്റിയെ തകർത്തത് എതിരില്ലാത്ത ഒരു ഗോളിന്
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്; മാഞ്ചസ്റ്റർ സിറ്റിയെ തകർത്തത് എതിരില്ലാത്ത ഒരു ഗോളിന്
ചാമ്പ്യൻസ് ലീഗിൽ ചെൽസിയുടെ രണ്ടാം കിരീട നേട്ടം. ഇതിന് മുമ്പ് രണ്ടുവട്ടം ഫൈനൽ കളിച്ച ചെൽസി 2012-ൽ ജേതാക്കളായിരുന്നു.
News18
Last Updated :
Share this:
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്. എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയാണ് ചെൽസിയുടെ കിരീട നേട്ടം. കന്നി കീരീടമെന്ന സിറ്റിയുടെ മോഹം തല്ലിക്കെടുത്തി ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. 43-ാം മിനിറ്റിൽ കായ് ഹാവെർട്സാണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. മാസൺ മൗണ്ടിന്റെ ത്രൂ പാസിൽ പിറന്ന ഗോൾ . ചാമ്പ്യൻസ് ലീഗിൽ കായ് ഹാവെർട്ട്സിന്റെ ആദ്യ ഗോളായിരുന്നു ഇത്.
ചാമ്പ്യൻസ് ലീഗിൽ ചെൽസിയുടെ രണ്ടാം കിരീട നേട്ടം. ഇതിന് മുമ്പ് രണ്ടുവട്ടം ഫൈനൽ കളിച്ച ചെൽസി 2012-ൽ ജേതാക്കളായിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗും ലീഗ് കപ്പും നേടിയ മാഞ്ചെസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗും നേടി ഹാട്രിക്ക് തികയ്ക്കാനായില്ല. . എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകൻ എന്ന നേട്ടം പെപ് ഗ്വാർഡിയോളയ്ക്കും സ്വന്തമാക്കാനായില്ല. അതേസമയം കഴിഞ്ഞ സീസണിൽ പിഎസ്ജി പരിശീലകനായി ഫൈനലിൽ തോൽവിയറിഞ്ഞ തോമസ് ടൂഹൽ ഇത്തവണ ചെൽസിക്കായി വിജയക്കൊടി നാട്ടി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും മികച്ച ആക്രമണമാണ് പുറത്തെടുത്തത്. അവസരങ്ങൾ കൂടുതൽ ലഭിച്ചത് സിറ്റിക്കാണെങ്കിലും ചെൽസി പ്രതിരോധം ഭേദിക്കാനായില്ല.
ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ കണക്കുകളിൽ സിറ്റിയും ചെൽസിയും ഇതുവരെ 169 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ചെൽസി എഴുപത് കളിയിലും സിറ്റി 59 കളിയിലും ജയിച്ചു. ബാക്കി മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.