US OPEN 2020| വനിതാ സെമിയിൽ സെറീന-അസരങ്കെ പോരാട്ടം; നടക്കാനിരിക്കുന്നത് അമ്മമാരുടെ പോരാട്ടം

Last Updated:

സെമി ഫൈനലിൽ അസരെങ്കെ-സെറീന പോരാട്ടം ക്ലാസിക് ആകുമെന്ന പ്രതീക്ഷയിലാണ്.

യുഎസ് ഓപ്പൺ വനിതാ സെമി ഫൈനലിൽ തീപാറുന്ന പോരാട്ടിത്തിനാകും ഇക്കുറി ഫ്ളെഷിഹ് മിഡോസ് സ്റ്റേഡിയം സാക്ഷിയാകുക. പതിറ്റാണ്ടു നീണ്ടു നിൽക്കുന്ന സെറീന വില്യംസ്-വിക്ടോറിയ അസരെങ്കെ പോരാട്ടം വീണ്ടും യാഥാർത്ഥ്യമായിരിക്കുകയാണ്.
24ാം ഗ്രാന്റ് സ്ലാം കിരീട നേടത്തിനായി സെറീന ഇന്ന് കോർട്ടിൽ ഇറങ്ങുമ്പോൾ എതിരാളി നിസ്സാരക്കാരിയല്ല. സെറീനയുടെ തന്ത്രങ്ങളും അടവുകളും നന്നായി അറിയുന്ന അസരെങ്കെ ജയത്തിൽ കുറഞ്ഞതൊന്നും ഇക്കുറി പ്രതീക്ഷിക്കുന്നില്ല. 2013 ന് ശേഷം ആദ്യമായാണ് അസരെങ്കെ യുഎസ് ഓപ്പൺ സെമി ഫൈനലിൽ റാക്കറ്റേന്താൻ ഒരുങ്ങുന്നത്.
advertisement
മൂന്നാം സീഡായ സെറീന വില്യംസ് സീഡ് ചെയ്യപ്പെടാത്ത ബൾഗേറിയൻ താരം പിരങ്കോവയെ തോൽപ്പിച്ചാണ് സെമിയിൽ പ്രവേശിച്ചത്. ബെൽജിയത്തിന്റെ എലിസ് മെർടെൻസിനെ പരാജയപ്പെടുത്തിയാണ് അസരെങ്കെ സെമിയിൽ കടന്നത്.
advertisement
രണ്ട് മണിക്കൂർ 12 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് സെറീനയുടെ വിജയം. സ്കോർ 6-4,6-3,6-2. ആദ്യ സെറ്റിൽ പിന്നിലായ സെറീന അടുത്ത രണ്ട് സെറ്റും സ്വന്തം പേരിലാക്കി. 20 എയ്സുകളാണ് സെറീനയുടെ റാക്കറ്റിൽ നിന്നും പറന്നത്. എട്ട് വർഷത്തിനിടയിൽ സെറീനയുടെ ഏറ്റവും ഉയർന്ന എയ്സുകൾ.
advertisement
യുഎസ് ഓപ്പണിൽ ഏറ്റവും കൂടുതൽ എയ്സ് പായിച്ചതിന്റെ റെക്കോർഡ് സെറീനയുടെ പേരിലാണ്. 1999 ൽ തന്റെ ആദ്യ യുഎസ് ഓപ്പൺ കിരീടം നേടിയ വർഷം 70 എയ്സുകളാണ് സെറീന പറത്തി വിട്ടത്.
അതേസമയം, എലിസ് മെർടെൻസിനെ അതിവേഗം പരാജയപ്പെടുത്തിയാണ് അസരെങ്കെ സെമി ഫൈനലിൽ പ്രവേശിച്ചത്. 6-1, 6-0 സ്കോറിനായിരുന്നു അസരെങ്കെയുടെ വിജയം. നവോമി ഒസാക്കയും ജെന്നിഫര്‍ ബ്രാഡിയും തമ്മിലാണ് മറ്റൊരു സെമി ഫൈനല്‍ മത്സരം.
advertisement
പുരുഷന്മാരുടെ സെമി ഫൈനലിൽ ഡൊമനിക് തീമും ഡാനിൽ മദ് വെദേവും ഏറ്റുമുട്ടും. മറ്റൊരു സെമിയിൽ അലക്‌സാണ്ടര്‍ സ്വെരേവും പാബ്ലോ കരേനോ ബുസ്റ്റയും ഏറ്റുമുട്ടും.
വനിതകളുടെ ഫൈനലിൽ ഒസാക-സെറീന പോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നതെങ്കിൽ സെമി ഫൈനലിൽ അസരെങ്കെ-സെറീന പോരാട്ടം ക്ലാസിക് ആകുമെന്ന പ്രതീക്ഷയിലാണ്. 2012 ലും 2013 ലും യുഎസ് ഓപ്പണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം സെറീനയ്ക്കൊപ്പമായിരുന്നു.
2019 ൽ ഇന്ത്യൻ വെൽസ് ടൂർണമെന്റിലാണ് ഇരുവരും അവസാനമായി നേർക്കുനേർ വന്നത്. ഇതിലും വിജയം സെറീനയുടെ കൂടെയായിരുന്നു. രണ്ട് അമ്മമാരുടെ സെമി പോരാട്ടമെന്ന പ്രത്യേകതയും യുഎസ് ഓപ്പണിനുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
US OPEN 2020| വനിതാ സെമിയിൽ സെറീന-അസരങ്കെ പോരാട്ടം; നടക്കാനിരിക്കുന്നത് അമ്മമാരുടെ പോരാട്ടം
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement