പ്രധാനമന്ത്രി മോദിയുടെ കാൽതൊട്ടു വന്ദിച്ച് വൈഭവ് സൂര്യവൻഷി; പാട്ന വിമാനത്താവളത്തിൽ അപ്രതീക്ഷിത കണ്ടുമുട്ടൽ

Last Updated:

ഇരുവരും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു

 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുമുട്ടി രാജസ്ഥാന്‍ റോയല്‍സിന്റെ കൌമാര താരം വൈഭവ് സൂര്യവൻഷി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുമുട്ടി രാജസ്ഥാന്‍ റോയല്‍സിന്റെ കൌമാര താരം വൈഭവ് സൂര്യവൻഷി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുമുട്ടി രാജസ്ഥാന്‍ റോയല്‍സിന്റെ കൌമാര താരം വൈഭവ് സൂര്യവൻഷി.പട്‌ന വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈഭവ് സൂര്യവൻഷിയുമായുള്ള അപ്രതീക്ഷിതമായ കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി വൈഭവ് അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു. ഇരുവരും കണ്ടുമുട്ടിയതി്റെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെ തന്റെ എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ചു.
'പാട്ന വിമാനത്താവളത്തിൽ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെയും കുടുംബത്തെയും കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കഴിവുകൾ രാജ്യമെമ്പാടും പ്രശംസിക്കപ്പെടുന്നു! അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങൾക്ക് എന്റെ ആശംസകൾ' എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു
കഴിഞ്ഞ വർഷത്തെ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ സ്വന്തമാക്കിയത്. 2025 ഐപിഎല്ലിന്റെ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 252 റൺസാണ് വൈഭവ് നേടിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ നേടിയ മിന്നുന്ന സെഞ്ച്വറിയും ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നേടിയ അർദ്ധ സെഞ്ച്വറിയുമാണിതിലെ തകർപ്പൻ പ്രകടനങ്ങൾ. ജൂൺ-ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ടിൽ നടക്കുന്ന മൾട്ടി-ഫോർമാറ്റ് പര്യടനത്തിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതാണ് സൂര്യവംശിയുടെ അടുത്ത ലക്ഷ്യം.ഇന്ത്യ അണ്ടർ19 ടീമും ഇംഗ്ലണ്ട് അണ്ടർ19 ടീമുമായി 50 ഓവർ സന്നാഹ മത്സരം, അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര, രണ്ട് മൾട്ടി-ഡേ മത്സരങ്ങൾ എന്നിവയിൽ വൈഭവ് കളിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
പ്രധാനമന്ത്രി മോദിയുടെ കാൽതൊട്ടു വന്ദിച്ച് വൈഭവ് സൂര്യവൻഷി; പാട്ന വിമാനത്താവളത്തിൽ അപ്രതീക്ഷിത കണ്ടുമുട്ടൽ
Next Article
advertisement
Kerala Weather Update| കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
Kerala Weather Update|കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
  • കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • തിരുവനന്തപുരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പ് നൽകി.

  • കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

View All
advertisement