HOME /NEWS /Sports / റൊണാൾഡോയുടെ ‘സ്യൂ’ ആഘോഷം അനുകരിക്കാൻ ശ്രമിച്ച വിയറ്റ്നാം ഫുട്ബോൾ താരത്തിനു ഗുരുതര പരിക്ക്

റൊണാൾഡോയുടെ ‘സ്യൂ’ ആഘോഷം അനുകരിക്കാൻ ശ്രമിച്ച വിയറ്റ്നാം ഫുട്ബോൾ താരത്തിനു ഗുരുതര പരിക്ക്

ഗോൾ നേട്ടത്തിന് പിന്നാലെ 'സ്യൂ' അനുകരിക്കാൻ ശ്രമിക്കുകയായിരുന്നു താരം

ഗോൾ നേട്ടത്തിന് പിന്നാലെ 'സ്യൂ' അനുകരിക്കാൻ ശ്രമിക്കുകയായിരുന്നു താരം

ഗോൾ നേട്ടത്തിന് പിന്നാലെ 'സ്യൂ' അനുകരിക്കാൻ ശ്രമിക്കുകയായിരുന്നു താരം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    പോർച്ചുഗൽ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോൾ ആഘോഷരീതി അനുഗകരിക്കാൻ ശ്രമിച്ച വിയറ്റ്നാം ഫുട്ബോൾ താരത്തിന്റെ കാലിന് ഗുരുതര പരിക്ക്. വിയറ്റ്നാം ക്ലബ് വിയറ്റെൽ എഫ്സിയുടെ ട്രാൻ ഹോങ് ക്യെനാണ് പരിക്കേറ്റത്.

    റൊണാൾഡോയുടെ ‘സ്യൂ’ ആഘോഷം അനുകരിക്കാൻ ശ്രമിക്കുകയായിരുന്നു താരം. ഗോൾ നേട്ടത്തിന് പിന്നാലെ ‘സ്യൂ’ അനുകരിച്ച ശേഷം ഗ്രൗണ്ടിൽ കാലിൽ പരിക്കേറ്റ് വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ പരുക്കു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

    Also Read-IPL 2023: ആരാധകര്‍ ആവേശത്തില്‍; ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 31 മുതല്‍; ടീമുകളും മത്സരക്രമവും

    2013ൽ ചെൽസിക്കെതിരായ സൗഹൃദ മത്സരത്തിൽ ഗോൾ നേടിയപ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി ‘സ്യൂ’ ആഘോഷം നടത്തിയത്. പിന്നീട് സമൂഹമാധ്യങ്ങളിൽ ഉൾപ്പെടെ റൊണാൾഡോയുടെ ആഘോഷം വൈറലാവുകയും ചർച്ചചയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

    First published:

    Tags: Cristiano ronaldo, Football