നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മെല്‍ബണില്‍ ചരിത്രമെഴുതിയവരില്‍ കോഹ്‌ലിയും പന്തും

  മെല്‍ബണില്‍ ചരിത്രമെഴുതിയവരില്‍ കോഹ്‌ലിയും പന്തും

  • Last Updated :
  • Share this:
   മെല്‍ബണ്‍: ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയാണ് മെല്‍ബണില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് അല്‍പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത് പാറ്റ് കമ്മിന്‍സും മഴയും മാത്രമായിരുന്നു. മറ്റ് ഓസീസ് താരങ്ങള്‍ക്കൊന്നും പൊരുതി നോക്കാന്‍ വരെ കഴിഞ്ഞില്ല. ഓസീസ് മണ്ണില്‍ ഒരു പരമ്പരയിലെ രണ്ട് ടെസ്റ്റുകള്‍ ഇന്ത്യ ജയിക്കുന്നത് ഇത് രണ്ടാം തവണമാത്രമാണ്. അതേസയം ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ നൂറ്റി അമ്പതാം ജയവുമാണിത്.

   ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും യുവതാരം ഋഷഭ് പന്തുമാണ് മത്സരത്തില്‍ മികച്ച റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലുമായിരുന്നു കോഹ്‌ലിയുടെ നേട്ടങ്ങള്‍. അതേസമയം 20 ക്യാച്ചുമായി ഒരു പരമ്പരയില്‍ ഏറ്റവുമധികം ക്യാച്ചെന്ന ഇന്ത്യന്‍ റെക്കോര്‍ഡാണ് പന്ത് കുറിച്ചത്. പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ മികച്ച റെക്കോര്‍ഡ് കുറിക്കാന്‍ താരത്തിന് ഇനിയും അവസരമുണ്ട്.

   Also Read:  മെൽബണില്‍ ഇന്ത്യക്ക് ചരിത്ര വിജയം

   വിരാട് കോഹ്‌ലിക്ക് കീഴില്‍ നേടുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീം നേടുന്ന പതിനൊന്നാം വിജയമാണ് ഇന്നത്തേത്. ഇതോടെ ടെസ്റ്റ് വിജയങ്ങളുടെ എണ്ണത്തില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കൊപ്പമെത്താന്‍ കോഹ്‌ലിക്ക് കഴിഞ്ഞു. 24 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലി 11 ജയം സ്വന്തമാക്കുകയായിരുന്നു. ഗാംഗുലി 28 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. കോഹ്‌ലിക്ക് പിന്നിലുള്ള മുന്‍ നായകന്‍ ധോണിയ്ക്ക് 6 ജയവും ദ്രാവിഡിന് 5 ജയങ്ങളുമാണുള്ളത്.

   Dont Miss ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെഴുതിയ 2018

   150 ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കുന്ന അഞ്ചാമത്തെ ടീമെന്ന ഖ്യാതിയും ഇന്ത്യ സ്വന്തമാക്കി. ഓസീസ്, ഇംഗ്ലണ്ട്, വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് നേരത്തെ 150 ജയങ്ങള്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് ഈ കലണ്ടര്‍ വര്‍ഷം ഇന്ത്യ നേടുന്ന നാലമത്തെ ജയവുമാണിത്. 1968 ല്‍ നേടിയ മൂന്ന് ജയങ്ങള്‍ എന്ന റെക്കോര്‍ഡും ഇന്ത്യ തിരുത്തി.

   First published:
   )}