വീണ്ടും റെക്കോഡുമായി വിരാട് കോലി; ടി20യില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍
- Published by:Sarika N
- news18-malayalam
Last Updated:
ക്രിസ് ഗെയിലിന് ശേഷം ടി20ല്‍ 13,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ബാറ്റ്‌സ്മാനാണു വിരാട് കോലി
തിങ്കളാഴ്ച മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മത്സരത്തിലൂടെ പുതുപുത്തന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം വിരാട് കോലി. ടി20 മത്സരങ്ങളില്‍ നിന്നായി 13,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് കോലി നേടിയത്. മത്സരം തുടങ്ങുന്നതിന് മുമ്പ് ഈ നേട്ടം കൈവരിക്കാന്‍ കോലിക്ക് 17 റണ്‍സായിരുന്നുവേണ്ടിയിരുന്നത്. ആര്‍സിബിയുടെ ഇന്നിംഗിസില്‍മൂന്നാം ഓവറിന്‍രെ അവസാന പന്തില്‍ ബൗണ്ടറിയിച്ചാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
403-ാം ടി20 മത്സരത്തിലെ 386ാം ഇന്നിംഗ്‌സില്‍ 13,000 റണ്‍സ് തികച്ചതോടെ ക്രിസ് ഗെയിലിന് ശേഷം ടി20ല്‍ 13,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ബാറ്റ്‌സ്മാനായി കോലി മാറി.
ടി20ല്‍ 13,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും വേഗതയേറിയ ബാറ്റ്‌സ്മാന്‍(ഇന്നിംഗ്‌സ്)
- ക്രിസ് ഗെയില്‍(വെസ്റ്റ് ഇന്‍ഡീസ്-381
- വിരാട് കോലി(ഇന്ത്യ)-386
- അലക്‌സ് ഹെയില്‍സ്(ഇംഗ്ലണ്ട്)-474
- ഷോയിബ് മാലിക്(പാകിസ്ഥാന്‍)-487
- കീറോണ്‍ പൊള്ളാര്‍ഡ്(വെസ്റ്റ് ഇന്‍ഡീസ്)
ഇതുവരെ അഞ്ച് ബാറ്റ്‌സ്മാന്‍മാരാണ് ടി20ല്‍ 13,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് നേടിയത്. ടി20ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ ലോക റെക്കോഡ് ക്രിസ് ഗെയിലിനാണ്. 17 വര്‍ഷം നീണ്ട കരിയറില്‍ രണ്ട് ഡസനിലധികം ടീമുകള്‍ക്കായി കളിച്ച ഗെയില്‍ 463 റണ്‍സില്‍ നിന്ന് 14,562 റണ്‍സാണ് നേടിയത്.
advertisement
2007 ഏപ്രില്‍ മൂന്നിന് തന്റെ ആഭ്യന്തര ടീമായ ഡല്‍ഹിക്കുവേണ്ടിയാണ് കോലി ടി20ല്‍ അരങ്ങേറ്റം കുറിക്കുന്നത്. ഹിമാചല്‍ പ്രദേശിനെതിരേയായിരുന്നു മത്സരം. അതിന് ശേഷം ആകെ 403 മത്സരങ്ങള്‍ കളിച്ചു. ഒമ്പത് സെഞ്ച്വറികളും 98 അര്‍ധ സെഞ്ചറികളും ഉള്‍പ്പെടെ 13,001 റണ്‍സ് അദ്ദേഹം നേടി.
ബെംഗളൂരു ആസ്ഥാനമായുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി 250 മത്സരങ്ങളില്‍നിന്നായി 8119 റണ്‍ലാണ് കോലി നേടിയത്. കൂടാതെ ആര്‍സിബിയുടെ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ 15 ചാംപ്യന്‍സ് ലീഗ് മത്സരങ്ങൡ നിന്ന് 424 റണ്‍സും അദ്ദേഹം സ്വന്തമാക്കി.
advertisement
ടി20യിലെ വിരാട് കോലിയുടെ റെക്കോഡുകള്‍
ടീം കളികള്‍ റണ്‍സ് മികച്ച സ്‌കോര്‍ സെഞ്ച്വറി/അര്‍ധ സെഞ്ചറി
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (IPL) 256 8119 113 8/56
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (CLT20) 15 424 84 0/2
ഇന്ത്യ 125 4188 122 1/38
ഡല്‍ഹി 7 270 - 0/2
ആകെ 403 13001 122 9/98
ഇന്ത്യക്ക് വേണ്ടി 125 മത്സരങ്ങളില്‍ നിന്ന് 4188 റണ്‍സ് നേടിയാണ് അദ്ദേഹം തന്റെ ടി20 കരിയര്‍ പൂര്‍ത്തിയാക്കിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 08, 2025 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വീണ്ടും റെക്കോഡുമായി വിരാട് കോലി; ടി20യില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍