advertisement

തന്ത്രങ്ങളുടെ കാര്യത്തില്‍ കോഹ്‌ലിയ്ക്ക് ഒരിക്കലും ധോണിയുടെ അടുത്ത് എത്താനാകില്ല; മഹിയുടെ മുന്‍ പരിശീലകന്‍ പറയുന്നു

Last Updated:

ധോണി നാലാം നമ്പറിലെത്തിയാല്‍ അദേഹത്തിന് ആവശ്യമായ സമയം ലഭിക്കും. അഞ്ചാമനോ ആറാമനോ ആയി ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ സാഹസികത കാട്ടേണ്ടിവരും

റാഞ്ചി: ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാട് കോഹ്‌ലിയാണെങ്കിലും സൂപ്പര്‍ നായകന്‍ എംഎസ് ധോണിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിനിടയില്ല. കളത്തില്‍ പ്രധാനപ്പെട്ട നിമിഷങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് ധോണിയാണെന്ന് വിരാട് കോഹ്‌ലിയും പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴിത ഇന്ത്യ ലോകകപ്പിനൊരുങ്ങുമ്പോള്‍ ധോണിയെയും കോഹ്‌ലിയെയും താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ മുന്‍ പരിശീലകന്‍ കേശവ് ബാനര്‍ജി.
ധോണി ടീമില്‍ ഇല്ലെങ്കില്‍ വിരാടിന് സഹായിക്കാന്‍ വേറെ ആരും ഇല്ലെന്നാണ് കേശവ് ബാനര്‍ജി പറയുന്നത്. കളിയെ മനസിലാക്കാനും സമീപിക്കാനും ധോണിയുടെ അത്ര കഴിവുള്ള മറ്റൊരു താരം ഇല്ലെന്നും ബാനര്‍ജി പറഞ്ഞു. 'കളി വിലയിരുത്തുന്നതിലും തന്ത്രങ്ങളിലും ധോണിയെ പോലെ മറ്റാരുമില്ല. കോഹ്‌ലിക്ക് പോലും അതറിയില്ല. അതിനാല്‍ കോഹ്‌ലിക്ക് എപ്പോഴും ധോണിയുടെ ഉപദേശങ്ങളും പിന്തുണയും വേണം' ബാനര്‍ജി പറയുന്നു.
Also Read: 'അഭിമാനം തോന്നുന്നു' ദിവസവും നോമ്പെടുത്താണ് അവര്‍ കളിക്കാനിറങ്ങുന്നത്; ഹൈദരാബാദ് താരങ്ങളെക്കുറിച്ച് ധവാന്‍
ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ പ്രധാന തലവേദനയായ നാലാം നമ്പറില്‍ കളിക്കേണ്ട താരം ആരാണെന്നും കേശവ് ബാനര്‍ജി പറഞ്ഞു. 'ധോണി നാലാം നമ്പറിലെത്തിയാല്‍ അദേഹത്തിന് ആവശ്യമായ സമയം ലഭിക്കും. അഞ്ചാമനോ ആറാമനോ ആയി ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ സാഹസികത കാട്ടേണ്ടിവരും.' അദ്ദേഹം പറഞ്ഞു.
advertisement
നാലാം നമ്പറില്‍ ആരിറങ്ങണം എന്നത് ടീം തീരുമാനമാണെന്നും നാലാം നമ്പറില്‍ ധോണി ഇറങ്ങണം എന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
തന്ത്രങ്ങളുടെ കാര്യത്തില്‍ കോഹ്‌ലിയ്ക്ക് ഒരിക്കലും ധോണിയുടെ അടുത്ത് എത്താനാകില്ല; മഹിയുടെ മുന്‍ പരിശീലകന്‍ പറയുന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement