അതെന്റെ സ്വപ്‌നമാണ്; ആഗ്രഹം വെളിപ്പെടുത്തി ചാഹല്‍

News18 Malayalam
Updated: December 25, 2018, 7:38 PM IST
അതെന്റെ സ്വപ്‌നമാണ്; ആഗ്രഹം വെളിപ്പെടുത്തി ചാഹല്‍
  • Share this:
ന്യൂഡല്‍ഹി: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് യൂസ്‌വേന്ദ്ര ചാഹല്‍. ഐപിഎല്ലിലും ആഭ്യന്തര ലീഗുകളിലും മിന്നുന്ന പ്രകടനം കാഴ്‌ചെവെക്കുന്ന സ്പിന്നര്‍ ഏകദിനത്തിലും ടി20യിലും കഴിവുതെളിയിച്ച വ്യക്തിയാണ്. എന്നാല്‍ ഇതുവരെയും ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്പണിയാന്‍ താരത്തിനു കഴിഞ്ഞിട്ടില്ല. തന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്‌നവും ഇത് തന്നെയാണെന്നാണ് ചാഹല്‍ പറയുന്നത്.

'ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കയറുകയാണ് ലക്ഷ്യം. അതിനായി കഠിന പരിശീലനത്തിലാണ്. ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നു. എന്നാല്‍ കഴിഞ്ഞ 7- 8 വര്‍ഷമായി ജഡേജയും അശ്വിനും മികച്ച പ്രകടനമാണ് ടെസ്റ്റില്‍ കാഴ്ചവെക്കുന്നത് അതുകൊണ്ട് തന്നെ എനിക്ക് കുറെ ദൂരം മുന്നോട്ട് പോവാനുണ്ട്.' ചാഹല്‍ പറഞ്ഞു.

Also Read: എന്താണ് ബോക്‌സിങ്ങ് ഡേ ക്രിക്കറ്റ് ?

ഏകദിന ക്രിക്കറ്റില്‍ അരങ്ങേറി നാളുകളായിട്ടും ചാഹലിന് ടെസ്റ്റ് പ്രവേശനം ലഭിക്കാത്തതിനു പിന്നില്‍ അശ്വിന്റെയും ജഡേജയുടെയും ഔള്‍റൗണ്ട് പ്രകടനമാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ എന്നതിനു പുറമെ ഇരുവരും മികച്ച ബാറ്റ്‌സ്മാന്മാരാണെന്നതും ടീമില്‍ താരങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നുണ്ട്. രഞ്ജിയിലും ദേശീയ ടീമില്‍ പരിമിത ഓവര്‍ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് ടെസ്റ്റ് അരങ്ങേറ്റത്തിനായ് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് കളിനിരീക്ഷകര്‍ പറയുന്നത്.

Also Read: മത്സരത്തിനിടെ ഹൃദയാഘാതം; ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം മരിച്ചു

നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ് കഴിവുള്ള ബൗളറാണ് ചാഹലെന്നും ഇനിയും ഒരുപാട് മത്സരങ്ങള്‍ കളിച്ച് മത്സര പരിചയമുണ്ടാക്കിയാല്‍ താരത്തിന് ടെസ്റ്റില്‍ അരങ്ങേറാമെന്നും പറഞ്ഞിരുന്നു.

First published: December 25, 2018, 7:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading