advertisement

ICC T20I Ranking | ഐ സി സി ടി20 റാങ്കിങ്ങിൽ കോഹ്ലിക്കും, രോഹിതിനും സ്ഥാനക്കയറ്റം

Last Updated:

ഇംഗ്ലണ്ടെനെതിരേ നടന്ന ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങൾക്ക് ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചത്.

ദുബായ്: ഇന്ന് പ്രസിദ്ധീകരിച്ച ഐ സി സി ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും ഉപനായകൻ രോഹിത് ശർമയ്ക്കും സ്ഥാനക്കയറ്റം. ടി20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി കോഹ്ലി നാലാം സ്ഥാനത്തേക്കു കയറി. മുൻപ് നാലാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ താരം കെ എൽ രാഹുലിനെ പിന്തള്ളികൊണ്ടാണ് കോഹ്ലി നാലാമതെത്തിയത്. ഇംഗ്ലണ്ടെനെതിരേ നടന്ന ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങൾക്ക് ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചത്.
ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയിലെ രാഹുലിന്റെ ദയനീയ പ്രകടനവും കോഹ്ലിക്കു തുണയായി. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ട് രോഹിത് ശർമ ഈ ലിസ്റ്റിൽ 14ആം സ്ഥാനത്തെത്തി. അവസാന മൽസരത്തിൽ ഇന്ത്യൻ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്ത രോഹിത്തും കോഹ്ലിയും ചേർന്ന് 96 റൺസ് നേടുകയും അതോടൊപ്പം മത്സരത്തിൽ ഇംഗ്ലണ്ടിനെ 36 റൺസിനു തോൽപ്പിച്ച് പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.
762 റേറ്റിങ് പോയിന്റുമായാണ് കോഹ്ലി നാലാം സ്ഥാനത്തു നില്‍ക്കുന്നത്. തൊട്ടു പിന്നിൽ അഞ്ചാം സ്ഥാനത്തുള്ള രാഹുലിന് 743 പോയിന്റാണുള്ളത്. ആദ്യ മൂന്നു റാങ്കുകളില്‍ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ പറയത്തക്ക പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ തന്നെ നമ്പര്‍ വണ്‍ റാങ്കില്‍ തുടരുകയാണ്. 892 ആണ് മലാന്റെ റേറ്റിങ് പോയിന്റ്. ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (830), പാകിസ്താന്‍ നായകൻ ബാബര്‍ അസം (801) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു.
advertisement
ആദ്യ പത്തു സ്ഥാനങ്ങളിൽ ഇന്ത്യയിൽ നിന്ന് മറ്റാരും ഇടം പിടിച്ചിട്ടില്ല. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ ടീമുകളുടെ രണ്ടു വീതം കളിക്കാര്‍ ആദ്യ പത്തിലുണ്ട്. ഇന്ത്യയുടെ ശ്രേയസ് അയ്യരും, റിഷഭ് പന്തും, സൂര്യകുമാർ യാദവും തങ്ങളുടെ സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്തത് കോഹ്ലിയായിരുന്നു. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 231 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. 115.50 എന്ന മികച്ച ശരാശരിയും 147.13 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. പരമ്പരയിലെ താരവും കോഹ്ലി ആയിരുന്നു. രാഹുലാകട്ടെ നാലു ഇന്നിങ്‌സുകളില്‍ നിന്നും ആകെ നേടിയത് 15 റണ്‍സായിരുന്നു. രണ്ടു കളികളില്‍ പൂജ്യം റണ്ണിനും, ഒരു കളിയിൽ ഒരു റണ്ണിനുമാണ് താരം പുറത്തായത്. അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 14 ആയിരുന്നു.
advertisement
അതേസമയം, ടി20 ബൗളര്‍മാരുടെ പുതിയ റാങ്കിങില്‍ ഇന്ത്യയുടെ ഒരു ബൗളര്‍ പോലും ആദ്യ പത്തില്‍ ഇല്ലെന്നത് ആരാധകരെ നിരാശരാക്കി. ദക്ഷിണാഫ്രിക്കയുടെ തബ്രെയ്‌സ് ഷാംസിയാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമത്. ഭുവനേശ്വർ കുമാർ 21 സ്ഥാനങ്ങൾ ഉയർന്ന് 24ആം റാങ്കിലും, ഹാർദിക് പാണ്ട്യ 47 സ്ഥാനങ്ങൾ ഉയർന്ന് 78ആം റാങ്കിലും എത്തിയിട്ടുണ്ട്.
News summary: Virat Kohli, Rohit Sharma move up in ICC T20 rankings.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC T20I Ranking | ഐ സി സി ടി20 റാങ്കിങ്ങിൽ കോഹ്ലിക്കും, രോഹിതിനും സ്ഥാനക്കയറ്റം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement