Virat Kohli |മുഹമ്മദ് ഷമിയെ പിന്തുണച്ച കോഹ്ലിയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണി

Last Updated:

ഷമിക്കെതിരെ നടന്ന ആക്രമണത്തെ പ്രതിരോധിച്ചതിനാണ് 10 മാസം മാത്രം പ്രായമുള്ള കോഹ്ലിയുടെ കുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണി മുഴക്കുന്നത്.

ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി (Mohammed Shami) കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. മത്സരത്തില്‍ നിറം മങ്ങിയ പ്രകടനം നടത്തിയ താരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു.
ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി(Virat Kohli) മുഹമ്മദ് ഷമിക്ക് പിന്തുണയുമായി എത്തിയിരുന്നു. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു. നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് എന്നും താരം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് കോഹ്ലിക്ക് നേരെ ആക്രമണം നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആക്രമണം. ട്വിറ്ററിലും ഫേസ് ബുക്കിലും ഒരുപോലെ ആക്രമണം നടക്കുന്നുണ്ട്. #ChupRehBhadweViratKohli' എന്ന ഹാഷ്ടാഗ് ക്യാമ്പയനും നടക്കുന്നുണ്ട്.
advertisement
കോഹ്ലിക്കു പുറമെ ഭാര്യ അനുഷ്‌കാ ശര്‍മക്കെതിരേയും 10 മാസം പ്രായമുള്ള മകള്‍ക്കെതിരേയും ആക്രമണം നടക്കുന്നുണ്ട്. തന്റെ മുസ്ലിം സഹതാരത്തിനെതിരേ നടന്ന ആക്രമണത്തെ പ്രതിരോധിച്ചതിനാണ് 10 മാസം മാത്രം പ്രായമുള്ള കോഹ്ലിയുടെകുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണി മുഴക്കുന്നത്.
ഇന്ത്യയെ നിരവധി മല്‍സരങ്ങളില്‍ ജയിപ്പിച്ച മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണെന്നാണ് ക്യാപ്റ്റന്‍ കോഹ് ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു.
advertisement
'മതത്തിന്റെ പേരില്‍ ആരെയെങ്കിലും ആക്രമിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ അവര്‍ക്കെതിരെ വിവേചനം അരുത്. മുഹമ്മദ് ഷമി ഇന്ത്യയെ ഒരുപാട് കളിയില്‍ ജയിപ്പിച്ചിട്ടുണ്ടെന്ന എന്ന വസ്തുത മനസ്സിലാക്കാതെ, ജനം അവരുടെ ഇച്ഛാഭംഗം പ്രകടിപ്പിക്കുകയാണ്. ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. 200 ശതമാനം പിന്തുണ നല്‍കുന്നു. ഞങ്ങളുടെ സാഹോദര്യം തകര്‍ക്കാനാകില്ല. ഇന്ത്യന്‍ നായകന്‍ എന്ന നിലയിലാണ് ഞാന്‍ ഈ ഉറപ്പു നല്‍കുന്നത്.'- കോഹ്ലി പറഞ്ഞു.
advertisement
'നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുന്നതല്ലാതെ ഇക്കൂട്ടര്‍ക്ക് വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതില്‍ ആനന്ദം കണ്ടെത്തുന്ന ആളുകളെ കാണുന്നതില്‍ സങ്കടമുണ്ട്.'- കോഹ്ലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മുന്‍ ക്രിക്കറ്റര്‍മാരായ വീരേന്ദര്‍ സേവാഗ്, വിവിഎസ് ലക്ഷ്മണ്‍, ഇര്‍ഫാന്‍ പഠാന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഷമിക്ക് പിന്തുണയുമായി എത്തിയിരുന്നു. ബിസിസിഐയും താരത്തിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Virat Kohli |മുഹമ്മദ് ഷമിയെ പിന്തുണച്ച കോഹ്ലിയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെതിരെ ബലാത്സംഗ ഭീഷണി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement