'ക്ഷണം ലഭിച്ചില്ല'; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നല്‍കാന്‍ ഗവാസ്‌കര്‍ ഉണ്ടാകില്ല

Last Updated:
സിഡ്‌നി: ഓസീസ് മണ്ണിലെ നാലമത്തെ പരമ്പരയും കഴിഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഏറ്റുവാങ്ങുമ്പോള്‍ ട്രോഫി നല്‍കാന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ഉണ്ടാകില്ല. മത്സരത്തിന്റെ സമ്മാനദാന ചടങ്ങിലേക്ക് താരത്തിന് ക്ഷണം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നെണ്ണം കഴിഞ്ഞപ്പോള്‍ കോഹ്‌ലിയും സംഗവും രണ്ടെണ്ണം വിജയിച്ച് കഴിഞ്ഞു. ഇതോടെ നാലാം മത്സരത്തില്‍ പാരാജയപ്പെട്ടാലും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് കിരീടം സൂക്ഷിക്കാന്‍ കഴിയും. സിഡ്‌നിയില്‍ നാളെ ആരംഭിക്കുന്ന മത്സരത്തിനു ശേഷമാണ് സമ്മാന ദാന ചടങ്ങ് നടക്കുക.
Also Reas: ടി20 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി അഫ്ഗാന്‍; ലങ്കയ്ക്ക് പ്രാഥമിക ഘട്ടം കളിക്കണം
'ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് സമ്മാനദാന ചടങ്ങില്‍ എത്താന്‍ കഴിയുമോ എന്ന് ചോദിച്ച് ഇ മെയില്‍ അയച്ചിരുന്നു. വരാന്‍ സന്തോഷമേയുള്ളൂവെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം യാതൊരു തരത്തിലുമുള്ള ആശയവിനിമയവും നടന്നില്ല' ഗവാസ്‌കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
advertisement
Dont Miss: ഇശാന്ത് പുറത്ത്, രാഹുല്‍ വീണ്ടും ടീമില്‍; അവസാന ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ
ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 10000 റണ്‍സ് തികച്ച താരങ്ങളായ ബോര്‍ഡറിന്റെയും ഗവാസ്‌കറിന്റെയും പേരിലാണ് ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പര അറിയപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ക്ഷണം ലഭിച്ചില്ല'; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നല്‍കാന്‍ ഗവാസ്‌കര്‍ ഉണ്ടാകില്ല
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement