'മാക്സ് വെൽ ഐപിഎല്ലിനായി വരുന്നത് സൗജന്യ പാനീയങ്ങൾ ആസ്വദിക്കാൻ': പരിഹാസവുമായി വീരേന്ദർ സേവാഗ്
- Published by:Gowthamy GG
- news18-malayalam
Last Updated:
കിംഗ്സ് ഇലവൻ പഞ്ചാബിൻറെ 10 കോടിയുടെ ചിയർ ലീഡറാണ് മാക്സ് വെൽ എന്ന് സെവാഗ് നേരത്തെ പരിഹസിച്ചിരുന്നു.
ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ് വെല്ലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റ്സ് മാന്‍ വീരേന്ദർ സേവാഗ്. ഹോട്ടലിലെ സൗജന്യ പാനീയങ്ങൾ ആസ്വദിക്കുന്നതിനാണ് 32കാരനായ ഗ്ലെൻ മാക്സ് വെൽ ഐപിഎല്ലിന് വരുന്നതെന്നാണ് സെവാഗിന്റെ വിമർശനം.
കിംഗ്സ് ഇലവൻ പഞ്ചാബിൻറെ 10 കോടിയുടെ ചിയർ ലീഡറാണ് മാക്സ് വെൽ എന്ന് സെവാഗ് നേരത്തെ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമർശനം. സെവാഗിന്റെ പരിഹാസത്തിന് മാക്സ് വെൽ മറുപടി നൽകി.
'എന്നോടുള്ള അതൃപ്തി വെട്ടിത്തുറന്ന് പറയുകയാണ് വീരു. അതിൽ എനിക്ക് പ്രശ്നമില്ല. അദ്ദേഹത്തിന് തോന്നുന്നത് പറയാം. അത്തരം പ്രതികരണങ്ങളോടെ അദ്ദേഹം മാധ്യമങ്ങളിൽ നിറഞ്ഞു. അതിൽ പ്രശ്നമില്ല. ഞാൻ അതെല്ലാം നേരിടുകയും മുന്നോട്ടു പോവുകയും ചെയ്യും'- മാക്സ് വെൽ പറഞ്ഞു.
advertisement
ഐപിഎല്ലിൽ മാക്സ് വെല്ലിന് ഒരുഘട്ടത്തിൽ പോലും ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പഞ്ചാബ് ഓൾ റൗണ്ടറെ വിമര്‍ശിക്കുന്നതിൽ മുൻപന്തിയിലായിരുന്നു സെവാഗ്. ഐപിഎല്ലിൽ കളിക്കുമ്പോൾ മാക്സ് വെല്ലിന്റെ മനോഭാവം മാറുന്നുവെന്നും ഓസ്‌ട്രേലിയൻ ടീമിനോട് കൂടുതൽ ഉത്തരവാദിത്തം കാണിക്കുന്നുവെന്നും സെവാഗ് ചൂണ്ടിക്കാട്ടി. ഐപിഎല്ലിനിടെ അദ്ദേഹം ശ്രദ്ധിക്കുന്നത് ക്രിക്കറ്റിനേക്കാൾ ഗോൾഫിൽ മാത്രമാണെന്നും സെവാഗ് പരിഹസിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2020 11:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മാക്സ് വെൽ ഐപിഎല്ലിനായി വരുന്നത് സൗജന്യ പാനീയങ്ങൾ ആസ്വദിക്കാൻ': പരിഹാസവുമായി വീരേന്ദർ സേവാഗ്