VVS Laxman| സിംബാബ്‌വെ പര്യടനം; വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ പരിശീലകനാകും
- Published by:Naseeba TC
- news18-malayalam
Last Updated:
മൂന്ന് ഏകദിന മത്സരങ്ങൾക്കായാണ് ഇന്ത്യൻ ടീം സിംബാബ്‌വെയിലെത്തുന്നത്.
ഇന്ത്യൻ ടീമിന്റെ സിംബാബ്‌വെ പര്യടനത്തിൽ മുഖ്യപരിശീലകനായി വിവിഎസ് ലക്ഷ്മൺ (VVS Laxman)എത്തും. ബിസിസിഐ സെക്രട്ടറി ജയ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ഏകദിന മത്സരങ്ങൾക്കായാണ് ഇന്ത്യൻ ടീം സിംബാബ്‌വെയിലെത്തുന്നത്. രാഹുൽ ദ്രാവിഡിന് പകരക്കാരനായല്ല ലക്ഷ്മൺ എത്തുന്നത്. സിംബാബ്‌വെ പര്യടനം, ഏഷ്യാ കപ്പ് മത്സരങ്ങൾ തമ്മിലുള്ള ഇടവേള കുറവായതിനാൽ ലക്ഷ്മണിന് താത്കാലിക ചുമതല നൽകിയിരിക്കുകയാണെന്ന് ജയ് സിംഗ് അറിയിച്ചു.
ഓഗസ്റ്റ് 22 നാണ് ഇന്ത്യ-സിംബാബ്‌വെ മത്സരം അവസാനിക്കുന്നത്. ഇതിനു പിന്നാലെ ഏഷ്യാ കപ്പിനായി ഓഗസ്റ്റ് 23 ന് ഇന്ത്യൻ ടീമിന് യുഎഇയിൽ എത്തണം. രണ്ട് മത്സരങ്ങൾ അടുത്തടുത്ത് വന്നതിനാലാണ് പുതിയ തീരുമാനം. ഒഗസ്റ്റ് 18 മുതൽ 22 വരെയാണ് സിംബാബ്‌വെ പര്യടനം.
കെഎൽ രാഹുലും ദീപക് ഹൂഡയും മാത്രമാണ് ഏകദിന ടീമിലുള്ളത്. അതിനാൽ തന്നെ പ്രധാന പരിശീലകൻ ടി-20 ടീമിനൊപ്പമുണ്ടാകുക എന്ന പ്രായോഗികതയിലാണ് തീരുമാനം. ഇരു താരങ്ങളും ദുബായിൽ നിന്ന് നേരിട്ട് സിംബാബ്‌വെയിലെ ഹാരാരേയിലേക്ക് യാത്ര തിരിക്കും.
advertisement
NEWS - KL Rahul cleared to play; set to lead Team India in Zimbabwe.
More details here - https://t.co/GVOcksqKHS #TeamIndia pic.twitter.com/1SdIJYu6hv
— BCCI (@BCCI) August 11, 2022
ജൂൺ-ജൂലൈ മാസങ്ങളിൽ ഇന്ത്യൻ ടീം യുകെയിലായിരുന്നപ്പോഴും പരിശീലകനായി ലക്ഷ്മൺ എത്തിയിരുന്നു. അയലൻഡിൽ ടി20 പരമ്പരയിലായിരുന്നു ലക്ഷ്മൺ പരിശീലകനായത്. ഈ സമയത്ത് ഇംഗ്ലണ്ടിൽ ടെസ്റ്റ് ടീമിനൊപ്പമായിരുന്നു.
advertisement
സിംബാബ്‌വെ പര്യടനത്തിലെ ഇന്ത്യൻ ടീം:
ടീം ഇന്ത്യ: കെ എൽ രാഹുൽ (ക്യാപ്റ്റൻ) ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.
ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അഞ്ച് ടീമുകളാണ് നിലവിൽ ഏഷ്യൻ കപ്പിൽ ഉറപ്പായ അഞ്ച് ടീമുകൾ. ഹോങ്കോങ്, കുവൈറ്റ്, സിംഗപ്പൂർ, യുഎഇ എന്നിവയിൽ ഏതെങ്കിലും ഒന്ന് ക്വാളിഫയർ റൗണ്ടിലൂടെ ആറാമത്തെ ടീമാകും.
advertisement
യുഎഇയിൽ നടക്കുന്ന മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ശ്രീലങ്കയാണ്. ആകെ 13 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ഓഗസ്റ്റ് 27-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായിട്ടാണ്. 2018 ൽ ബംഗ്ലാദേശിനെ തോൽപ്പിച്ച ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ഏഴ് കപ്പുകൾ നേടിയ ഇന്ത്യയാണ് ചാമ്പ്യൻമാരുടെ പട്ടികയിൽ മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്ക ഇതുവരെ 5 ടൈറ്റിലുകളും പാകിസ്ഥാൻ 2 ടൈറ്റിലുകളുമാണ് നേടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 12, 2022 9:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
VVS Laxman| സിംബാബ്‌വെ പര്യടനം; വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ പരിശീലകനാകും