Nicholas Pooran: മിന്നും ഫോമില്‍ തുടരുന്നതിനിടെ 29 കാരനായ നിക്കോളാസ് പൂരൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
ടി20 ക്രിക്കറ്റിൽ മികവിന്റെ ഉന്നതിയിലാണ് പൂരൻ. കഴിഞ്ഞ വർഷം ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (170) നേടിയിരുന്നു. ഇപ്പോൾ അവസാനിച്ച ഐപിഎല്ലിൽ, ഒരു സീസണിൽ ആദ്യമായി 500 റൺസ് തികയ്ക്കാനും 40 സിക്സറുകൾ നേടാനും പൂരന് കഴിഞ്ഞു
മികച്ച ഫോമിൽ തുടരുന്നതിനിടെ 29-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പൂരൻ. ടി20യിൽ വിൻഡീസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതുമായ കളിക്കാരനാണ് പൂരൻ. 2023 ലെ ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ വൈറ്റ്-ബോൾ ക്രിക്കറ്റിൽ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഒരു ടീമിന് അദ്ദേഹത്തിന്റെ വിരമിക്കൽ വലിയ തിരിച്ചടിയായി.
ടി20 ക്രിക്കറ്റിൽ മികവിന്റെ ഉന്നതിയിലാണ് പൂരൻ. കഴിഞ്ഞ വർഷം ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (170) നേടിയിരുന്നു. ഇപ്പോൾ അവസാനിച്ച ഐപിഎല്ലിൽ, ഒരു സീസണിൽ ആദ്യമായി 500 റൺസ് തികയ്ക്കാനും 40 സിക്സറുകൾ നേടാനും പൂരന് കഴിഞ്ഞു. ഈ വർഷത്തെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സുകള്‍ നേടുന്ന താരം.
ഇടവേള ആവശ്യപ്പെട്ടതിനെ തുടർന്ന് പൂരനെ ഇംഗ്ലണ്ടിലേക്കും അയർലൻഡിലേക്കും നടന്നുകൊണ്ടിരിക്കുന്ന പര്യടനത്തിലേക്ക് തിരഞ്ഞെടുത്തിരുന്നില്ല. വെസ്റ്റ് ഇൻഡീസിനായി ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത പൂരൻ 2016 സെപ്റ്റംബറിലാണ് ടി20 മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത്. 2019 ഫെബ്രുവരിയിലാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്, എന്നാൽ 2023 ലെ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് ഇടം നേടുന്നതിൽ പരാജയപ്പെട്ടതിനുശേഷം അദ്ദേഹം ഏകദിനം കളിച്ചിട്ടില്ല.
advertisement
2022 ൽ ലിമിറ്റഡ് ഓവർ അന്താരാഷ്ട്ര മത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസിന്റെ മുഴുവൻ സമയ ക്യാപ്റ്റനായും പൂരൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ഫോർമാറ്റുകളിലുമായി 30 മത്സരങ്ങളിൽ 8 എണ്ണത്തിൽ മാത്രമാണ് പൂരൻ വിജയിച്ചത്. 2022 ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ വിൻഡീസ് പുറത്തായതോടെയാണ് പൂരൻ നായക സ്ഥാനത്ത് നിന്ന് പിന്മാറിയത്. അടുത്ത ടി20 ലോകകപ്പിന് എട്ട് മാസം മാത്രം ശേഷിക്കേ, മധ്യനിരയിലെ പൂരന്റെ വിടവ് നികത്താൻ വെസ്റ്റ് ഇൻഡീസിന് ഏറെ പ്രയാസപ്പെടേണ്ടിവരും.
advertisement
"ഏറെ ഇഷ്ടപ്പെടുന്ന ഈ കളി ഒരുപാട് കാര്യങ്ങൾ നൽകിയിട്ടുണ്ട്, തുടർന്നും നൽകും - സന്തോഷം, ലക്ഷ്യം, മറക്കാനാവാത്ത ഓർമ്മകൾ, വെസ്റ്റ് ഇൻഡീസിന്റെ ജനങ്ങളെ പ്രതിനിധീകരിക്കാനുള്ള അവസരം," പൂരൻ ഇൻസ്റ്റാഗ്രാമിലെ വിരമിക്കൽ പ്രസ്താവനയിൽ കുറിച്ചു. "ആ മെറൂൺ വസ്ത്രം ധരിച്ച്, ദേശീയഗാനത്തിനായി എഴുന്നേറ്റു നിന്ന്, ഓരോ തവണയും ഞാൻ കളിക്കളത്തിൽ ഇറങ്ങുമ്പോൾ എനിക്ക് സാധിക്കുന്നതെല്ലാം നൽകി... ആ നിമിഷം എനിക്ക് എന്താണ് നൽകുന്നതെന്ന് വാക്കുകളിൽ വിവരിക്കുക പ്രയാസമാണ്. ക്യാപ്റ്റനായി ടീമിനെ നയിച്ചത് ഞാൻ എപ്പോഴും എന്റെ ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒരു പദവിയാണ്.
advertisement
"എന്റെ കരിയറിലെ ഈ അന്താരാഷ്ട്ര അധ്യായം അവസാനിച്ചാലും, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനോടുള്ള എന്റെ സ്നേഹം ഒരിക്കലും മങ്ങുകയില്ല. ടീമിനും ക്രിക്കറ്രിനും വിജയവും മുന്നോട്ടുള്ള പാതയ്ക്ക് ശക്തിയും മാത്രമേ ഞാൻ ആശംസിക്കുന്നുള്ളൂ."
"അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം നിക്കോളാസ് ഔദ്യോഗികമായി നേതൃത്വത്തെ അറിയിച്ചു, ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു സുപ്രധാന അധ്യായം അവസാനിപ്പിച്ചു- ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (സിഡബ്ല്യുഐ) പ്രസ്താവനയിൽ പറഞ്ഞു.
"ലോകോത്തര കളിക്കാരനും ഗെയിം ചേഞ്ചറുമായ നിക്കോളാസ് 106 മത്സരങ്ങളുമായി ഏറ്റവും കൂടുതൽ ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച വെസ്റ്റ് ഇൻഡീസ് താരമാണ്. 2,275 റൺസുമായി മുൻനിര ടി20 അന്താരാഷ്ട്ര റൺ സ്കോററുമായാണു കളി വിടുന്നത്''- പ്രസ്താവനയിൽ പറയുന്നു.
advertisement
Summary: West Indies batter Nicholas Pooran has sprung a surprise by quitting international cricket at the age of 29. Pooran is West Indies' most-capped player in T20Is and their leading run-getter in the format as well.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 10, 2025 7:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Nicholas Pooran: മിന്നും ഫോമില്‍ തുടരുന്നതിനിടെ 29 കാരനായ നിക്കോളാസ് പൂരൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു