• HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ; വനിതാ ടി-20 യിൽ ദക്ഷിണാഫ്രിക്കയെ തകർത്തത് 19 റൺസിന്

ലോകകിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ; വനിതാ ടി-20 യിൽ ദക്ഷിണാഫ്രിക്കയെ തകർത്തത് 19 റൺസിന്

ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിന് അവസാനിച്ചു

Image: Twitter

Image: Twitter

  • Share this:

    വനിതാ ടി-20 ലോകകിരീടം ഓസ്ട്രേലിയ്ക്ക്. ഫൈനലിൽ 19 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയയുടെ ആറാം കിരീടനേട്ടം. ഓസ്ട്രേലിയ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിന് അവസാനിച്ചു.

    ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസിസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 18 റൺസിന് ഓപ്പണർ അലിസ ഹീലി പുറത്തായെങ്കിലും ബെത്ത് മൂണി ഉറച്ചുനിന്നു. ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സും പറത്തി 74 റൺസ് നേടി. ഗാർഡ്നർ, ഷുട്ട്, ബ്രൗൺ, ജൊണാസൻ എന്നിവർ ഓസ്ട്രേലിയക്കു വേണ്ടി വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മരിസാനെ കാപ്പ്, ഷബ്‌നം ഇസ്മയില്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.

    മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടേത് പതിഞ്ഞ തുടക്കമായിരുന്നു. ഓപ്പണർ വോൾവാർഡ്റ്റ് അർധസെഞ്ചുറി നേടിയെങ്കിലും മറ്റാർക്കും ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങാനായില്ല. ക്ലോ ട്രിയോണ്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്ക പുതുചരിത്രം രചിക്കാനെത്തിയത്.


    ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്റെ കീഴിൽ ഹാട്രിക് വിജയങ്ങളും ഓസ്ട്രേലിയ പൂർത്തിയാക്കി. ഇതിനു മുമ്പ് 2018, 2020 വർഷങ്ങളിലായിരുന്നു മെഗ് ലാങ്ങിന് കീഴിൽ ഓസ്ട്രേലിയയുടെ കിരീട നേട്ടം.

    Published by:Naseeba TC
    First published: