• HOME
  • »
  • NEWS
  • »
  • sports
  • »
  • World Cup 2022 Qualifiers| തകർപ്പൻ ജയവുമായി തുർക്കി; ഫ്രാൻസിന് സമനില

World Cup 2022 Qualifiers| തകർപ്പൻ ജയവുമായി തുർക്കി; ഫ്രാൻസിന് സമനില

ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് യുക്രെയ്നുമായി നടന്ന കളിയിൽ സമനില കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നു. കളിയുടെ സമ്പൂർണ ആധിപത്യം ഫ്രാൻസിൻ്റെ കയ്യിൽ ആയിരുന്നിട്ട് കൂടി അവർ ജയിക്കാതെ പോയത് നിർഭാഗ്യം കൊണ്ടായിരുന്നു.

griezmann

griezmann

  • Share this:
    ഹോളണ്ടിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ദയനീയ തുടക്കം. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തുർക്കിയോട് വലിയ മാർജിനിൽ ആണ് ഡച്ച് ടീം പരാജയപ്പെട്ടത്. ഇസ്താംബുളിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് തുർക്കി ഡച്ച് ടീമിനെതിരെ വിജയിച്ചത്. ശക്തമായ നിരയുമായി ഇറങ്ങിയിട്ടും ഹോളണ്ടിന് തുർക്കിയുടെ കൗണ്ടർ അറ്റാക്കുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. ഹാട്ട്രിക്കാണ് ഡച്ച് പടക്ക് എതിരെ തുർക്കിക്ക് തകർപ്പൻ വിജയം നേടിക്കൊടുത്തത്.

    15, 34, 81 മിനുട്ടുകളിൽ ആയിരുന്നു ബുറാഖിന്റെ ഗോളുകൾ. ഇതിൽ ഒന്ന് പെനാൾട്ടി ആയിരുന്നു. 2013ന് ശേഷം ആദ്യമായാണ് ഒരു തുർക്കി താരം ദേശീയ ടീമിനായി ഹാട്രിക് നേടുന്നത്‌. എ സി മിലാൻ താരം ചാഹനൊഗ്ലു ആണ് തുർക്കിയുടെ മറ്റൊരു സ്കോറർ. ക്ലാസനും ലൂക് ഡിയോങും ആണ് ഡച്ച് പടയുടെ ആശ്വാസ ഗോളുകൾ നേടിയത്‌. ലാത്വിയക്കും ജിബ്രാൾട്ടറിനുമെതിരെ ആണ് ഹോളണ്ടിന് ഇനിയുള്ള മത്സരങ്ങൾ.

    സെൽഫ് ഗോളിൽ തൂങ്ങി പോർച്ചുഗലിന് വിജയം

    ലോകകപ്പ് യോഗ്യത റൗണ്ടിലെ അദ്യ മത്സരത്തിൽ പോർച്ചുഗലിന് വിജയം. ഇന്നലെ അസർബൈജാനെ നേരിട്ട പോർച്ചുഗൽ മറുപടിയില്ലത്ത ഒരു ഗോളിനാണ് വിജയിച്ചത്. കൊറോണ നിയന്ത്രണങ്ങൾ കാരണം ഇറ്റലിയിൽ യുവന്റസിന്റെ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം ദുർബലരായ അസർബൈജാനെതിരെ ഒരു ഗോളിൻ്റെ വിജയം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ എന്നത് സൂപ്പർ താരങ്ങളുമായി അണിനിരന്ന പോർച്ചുഗൽ ടീമിന് നിരാശ നൽകും.

    37ാം മിനുട്ടിൽ അസർബൈജാൻ്റെ ഡിഫൻ്റർ മേദ്വേദേവിൻ്റെ സെൽഫ് ഗോളാണ് പറങ്കിപ്പടക്ക് വിജയം സമ്മാനിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളിലേക്ക് അഞ്ച് ഷോട്ടുകൾ എടുത്തെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിൽ എത്തിയില്ല. അന്താരാഷ്ട്ര ഫുട്ബോളിൽ ഗോളടിയിൽ റെക്കോർഡ് ഇടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. റൊണാൾഡോയെ കൂടാതെ ടീമിലെ സൂപ്പർ താരങ്ങളായ ബ്രൂണൊ ഫെർണാണ്ടസ്, ജാവോ ഫെലിക്സ് എന്നിവർക്കും ഇന്നലെ കാര്യമായി ഒന്നും ചെയ്യാൻ ആയില്ല. ഇനി സെർബിയക്ക് എതിരെയും ലക്സംബർഗഗിനെതിരെയും ആണ് പോർച്ചുഗലിന് മത്സരങ്ങൾ ഉള്ളത്.

    സെൽഫ് ഗോളിൽ സമനില വഴങ്ങി ഫ്രാൻസ്

    ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് യുക്രെയ്നുമായി നടന്ന കളിയിൽ സമനില കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നു. കളിയുടെ സമ്പൂർണ ആധിപത്യം ഫ്രാൻസിൻ്റെ കയ്യിൽ ആയിരുന്നിട്ട് കൂടി അവർ ജയിക്കാതെ പോയത് നിർഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ്. കളിയുടെ 19ാം മിനുട്ടിൽ ആണ് ആദ്യ ഗോൾ വീണെങ്കിലും ഫ്രാൻസിന് തുടക്കം മുതലേ നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു. ഗ്രീസ്മാൻ ആണ് ആദ്യ ഗോൾ നേടിയത്. അതിനു മുന്നേ ഗോൾ എന്നുറച്ച ഒലിവർ ജിരൂഡിൻ്റെ ഷോട്ട് യുക്രെയ്ൻ ഡിഫൻ്റർ മാട്വെങ്കോയുടെ ദേഹത്ത് തട്ടിത്തെറിച്ച് പുറത്തേക്ക് പോയി. പിന്നീട് ലഭിച്ച സുവർണാവസരങ്ങൾ മുതലാക്കാൻ ആവാതെ പോയതും ഫ്രഞ്ച് ടീമിന് വിനയായി. എംബപെയും ജിരൂഡും ഒന്നിലധികം അവസരങ്ങൾ ആണ് തുലച്ചത്.

    നേരത്തെ 2020 ഒക്ടോബറിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 7-1ന് യുക്രെയ്നെ ഫ്രാൻസ് തകർത്ത് വിട്ടിരുന്നു. ഇന്നലെ യുക്രെയ്ൻ ശക്തമായ പോരാട്ടമാണ് ഉയർത്തിയത്. ആദ്യ പകുതിക്ക് ശേഷം വീണ്ടും കളി തുടങ്ങിയപ്പോൾ വർധിത വീര്യത്തോടെ ആണ് അവർ കളിച്ചത്. അതിനുള്ള ഫലം അവർക്ക് കളി തുടങ്ങി 12 മിനുട്ട് ആയപ്പോഴേക്കും കിട്ടി സെർ‌ഹി സിഡോർ‌ചുക്കിന്റെ പുറത്തേക്ക് പോയേക്കാവുന്ന ഷോട്ട് ഫ്രഞ്ച് താരം കിംപെമ്പെയുടെ കാലിൽ തട്ടി ഗോളി ഹ്യൂഗോ ലോറിസിനെ നിസ്സഹായനാക്കി കൊണ്ട് ഫ്രഞ്ച് വലയിലേക്ക് കയറി.

    ഗോൾ വഴങ്ങിയതിന് ശേഷം ഫ്രാൻസ് രണ്ടാം ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തങ്ങളുടെ ലോകകപ്പ് നിലനിർത്താൻ ഉള്ള യാത്രയിലെ ആദ്യത്തെ പടിയിൽ അവർക്ക് വിജയത്തോടെ തുടങ്ങാൻ കഴിഞ്ഞില്ല എന്നുള്ളത് നിരാശ സമ്മാനിക്കുന്ന കാഴ്ചയായി.

    Summary- World Cup 2022 European qualifiers: Turkey and Portugal start their campaign with a win over Netherlands and Asarbaijan respectively, while the defending champions France had a taste of draw despite their star performance against Ukraine
    Published by:Anuraj GR
    First published: