World Cup 2023 Final ലോകകപ്പ് ഹരം: അഹമ്മദാബാദിൽ ഹോട്ടൽ റൂമിന് ഒരു ലക്ഷം, ഫ്ലൈറ്റ് ടിക്കറ്റ് 35000ന് മുകളിൽ

Last Updated:

ലോകകപ്പ് ഫൈനൽ നടക്കാൻ പോകുന്ന ഈ സമയത്ത് അഹമ്മദാബാദിലേയ്ക്കുള്ള വിമാന ടിക്കറ്റ്, ഹോട്ടൽ റൂം നിരക്കുകൾ എന്നിവ കുതിച്ചുയർന്നു

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നവംബർ 19 ഞായറാഴ്ച നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലേയ്ക്ക് ഉറ്റുനോക്കുകയാണ് ലോകം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകർ. ലോകകപ്പ് ഫൈനൽ നടക്കാൻ പോകുന്ന ഈ സമയത്ത് അഹമ്മദാബാദിലേയ്ക്കുള്ള വിമാന ടിക്കറ്റ്, ഹോട്ടൽ റൂം നിരക്കുകൾ എന്നിവ കുതിച്ചുയർന്നിരിക്കുകയാണ്. ഇന്ത്യ-പാക്കിസ്ഥാൻ മത്സര സമയത്തും അഹമ്മദാബാദിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടൽ റൂമുകളുടെ വാടക ഇത്തരത്തിൽ കുത്തനെ ഉയർന്നിരുന്നു.
അഹമ്മദാബാദിലേയ്ക്കുള്ള യാത്രയ്ക്കും താമസത്തിനുമുള്ള നിരക്കുകൾ കുതിച്ചുയർന്നിരിക്കുകയാണെന്ന് ബുക്കിംഗ് ഡോട്ട് കോമിലെ ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ മാനേജർ ആയ സന്തോഷ് കുമാർ പറയുന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരായ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏറ്റുമുട്ടൽ തത്സമയം കാണാനുള്ള ആവേശം അഹമ്മദാബാദിലേക്കുള്ള ആരാധകരുടെ ഒഴുക്കിനു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ലഭ്യമായ ഹോട്ടലുകളുടെ നവംബർ 18 മുതൽ നവംബർ 20 വരെയുള്ള നിരക്കുകൾ നോക്കാം
1. വിവന്ത അഹമ്മദാബാദ് എസ് ജി ഹൈവേ
മുറി: ഡീലക്സ് സ്യൂട്ട്
advertisement
നിരക്ക്: മിനിമം 301,000 രൂപ
2. കോർട്ടിയാർഡ് ബൈ മാരിയറ്റ് അഹമ്മദാബാദ് സിന്ധു ഭവൻ റോഡ്
മുറി: ഡീലക്സ് കിംഗ് റൂം
നിരക്ക്: മിനിമം 153,000 രൂപ (പ്രഭാതഭക്ഷണം ഉൾപ്പെടെ)
3. താജ് സ്കൈലൈൻ അഹമ്മദാബാദ്
മുറി: ലക്ഷ്വറി റൂം കിംഗ് ബെഡ്
നിരക്ക്: മിനിമം 352,000 രൂപ
4. ഹയാത്ത് റീജൻസി അഹമ്മദാബാദ്
മുറി: കിംഗ് റൂം
നിരക്ക്: മിനിമം 404,000 രൂപ ( പ്രഭാതഭക്ഷണം, എയർപോർട്ടിലേക്കുള്ള വാഹനം എന്നിവ ഉൾപ്പെടെ)
5. റിനൈസൻസ് അഹമ്മദാബാദ് ഹോട്ടൽ
മുറി: സുപ്പീരിയർ റൂം
advertisement
നിരക്ക്: മിനിമം 130,000 രൂപ (പ്രഭാതഭക്ഷണം ഉൾപ്പെടെ)
6. റാഡിസൺ ബ്ലൂ ഹോട്ടൽ അഹമ്മദാബാദ്
മുറി: സുപ്പീരിയർ റൂം
നിരക്ക്: മിനിമം 120,000 രൂപ
7. ഹയാത്ത് അഹമ്മദാബാദ്
മുറി: ഡീലക്സ് സ്യൂട്ട്
നിരക്ക്: മിനിമം 301,000 രൂപ
അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും വളരെ കൂടുതലാണ്. മുംബൈ, ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് അഹമ്മദാബാദിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് എത്രയെന്ന് നോക്കാം.
1. മുംബൈ – അഹമ്മദാബാദ് വിമാന ടിക്കറ്റ് നിരക്ക്
തീയതി: നവംബർ 18 മുതൽ നവംബർ 20 വരെ
advertisement
വിമാനം: ഇൻഡിഗോ
പുറപ്പെടുന്ന സമയം: 15:15
മടക്ക സമയം: 18:15
ടിക്കറ്റ് നിരക്ക്: 45,153 രൂപ
2. ന്യൂഡൽഹി – അഹമ്മദാബാദ് വിമാനങ്ങൾ
തീയതി: നവംബർ 18 മുതൽ നവംബർ 20 വരെ
വിമാനം: എയർഇന്ത്യയും ഇൻഡിഗോയും
പുറപ്പെടുന്ന സമയം: 11:20
മടക്ക സമയം: 15:40
ടിക്കറ്റ് വില: 37,274 രൂപ
3. ബെംഗളൂരു-അഹമ്മദാബാദ് വിമാനങ്ങൾ
യാത്രാ തീയതി: നവംബർ 18 മുതൽ നവംബർ 20 വരെ
വിമാനം: ഇൻഡിഗോ
പുറപ്പെടുന്ന സമയം: 07:40
advertisement
മടക്ക സമയം: 16:35
ടിക്കറ്റ് വില: 65,998 രൂപ
4. കൊൽക്കത്ത – അഹമ്മദാബാദ് വിമാനങ്ങൾ
തീയതി: നവംബർ 18 മുതൽ നവംബർ 20 വരെ
വിമാനം: സ്പൈസ് ജെറ്റ് & ഇൻഡിഗോ
പുറപ്പെടുന്ന സമയം: 22:15
മടക്ക സമയം: 16:30
ടിക്കറ്റ് നിരക്ക്: 71,035 രൂപ
5. ചെന്നൈ – അഹമ്മദാബാദ് വിമാനങ്ങൾ
തീയതി: നവംബർ 18 മുതൽ നവംബർ 20 വരെ
വിമാനം: ഇൻഡിഗോ
പുറപ്പെടുന്ന സമയം: 12:00
മടക്ക സമയം: 20:50
advertisement
ടിക്കറ്റ് നിരക്ക്: 46,581 രൂപ
മലയാളം വാർത്തകൾ/ വാർത്ത/Sports/
World Cup 2023 Final ലോകകപ്പ് ഹരം: അഹമ്മദാബാദിൽ ഹോട്ടൽ റൂമിന് ഒരു ലക്ഷം, ഫ്ലൈറ്റ് ടിക്കറ്റ് 35000ന് മുകളിൽ
Next Article
advertisement
ശബരിമലയിലെ ദ്വാരപാലക പീഠം; ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി; കള്ളനാക്കിയെന്ന് ദേവസ്വം പ്രസിഡന്റ്
ശബരിമലയിലെ ദ്വാരപാലക പീഠം; ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി; കള്ളനാക്കിയെന്ന് ദേവസ്വം പ്രസിഡന്റ്
  • ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തില്‍ ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി ആരോപിച്ചു.

  • ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയതോടെ ദുരൂഹത.

  • ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി‌ എസ് പ്രശാന്ത്, കള്ളനാക്കിയതിന് ആരാണ് സമാധാനം പറയുന്നത് എന്ന് ചോദിച്ചു.

View All
advertisement