'ടോട്ടല്‍ ഫുട്‌ബോളില്‍' നിന്ന് 'ടോട്ടല്‍ ക്രിക്കറ്റിലേക്ക്'; തരംഗമായി നെതര്‍ലന്‍ഡ്‌സ് ക്രിക്കറ്റ് ടീം
- Published by:Anuraj GR
- trending desk
Last Updated:
ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023-ൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അട്ടിമറി വിജയമാണ് നെതർലൻഡ്സ് സൃഷ്ടിച്ചിരിക്കുന്നത്
60കളിലും 70കളിലും ഡച്ച് ഫുട്‌ബോൾ ടീമിന്റെ വിപ്ലവകരമായ കളി ശൈലിയായിരുന്നു ടോട്ടൽ ഫുട്‌ബോൾ. ഇതിഹാസതാരം ജോഹാൻ ക്രൈഫായിരുന്നു അന്ന് ടീമിനെ നയിച്ചിരുന്നത്. പുതിയ ഈ ശൈലിയുടെ സ്വാധീനം ഫുട്ബോളിൽ വളരെ വലുതായിരുന്നു. അത് ഇന്നും ഫുട്ബോൾ പരിശീലകർക്കും കളിക്കാർക്കും പ്രചോദനം നൽകുന്നു. ചൊവ്വാഴ്ച ഡച്ച് ക്രിക്കറ്റ് ടീമും പുതിയ ഒരു കളി തന്നെ പുറത്തെടുത്തിരിക്കുകയാണ്. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023-ൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അട്ടിമറി വിജയമാണ് നെതർലൻഡ്സ് സൃഷ്ടിച്ചിരിക്കുന്നത്. ടീമിന്റെ വെറും അഞ്ചാമത്തെ 50 ഓവർ ലോകകപ്പ് മത്സരത്തിലാണ് ഒരു മുഴുവൻ അംഗ രാജ്യത്തിനെതിരെ ആദ്യ വിജയം നേടാനായത്.
ഏകദേശം 12 വർഷം മുമ്പ് ടി20 ലോകകപ്പിൽ അവർ ഇതേ എതിരാളിയെ തോൽപിച്ചിരുന്നെങ്കിലും 50 ഓവർ ലോകകപ്പ് മത്സരത്തിൽ വിജയിക്കാൻ കഴിയുന്നത് വലിയ കാര്യമാണ്. സ്‌കോട്ട് എഡ്വേർഡ്സിന്റെ 78 റൺസ് ടീമിന് കരുത്തായി. എഡ്വേർഡിനെ സംബന്ധിച്ചിടത്തോളം അത് തന്റെ ടീമിന്റെ പ്രയത്‌നമായിരുന്നു, അദ്ദേഹം പറയുന്നതുപോലെ ‘ടോട്ടൽ ക്രിക്കറ്റ്’ ആണ് കളിച്ചത്. ”ഒരു ഗ്രൂപ്പ് എന്ന നിലയിൽ ടോട്ടൽ ക്രിക്കറ്റ് കളിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അതായത്, എട്ട്, ഒൻപത്, പത്ത് നമ്പറുകളിൽ ഇറങ്ങുന്ന ആളുകൾക്കും കളിയിൽ അത്രയും പ്രാധാന്യമുണ്ട്.
advertisement
സമ്മർദത്തിന് വഴങ്ങാതെ താഴ്ന്ന സ്‌കോറിൽ നിന്നാണ് നെതർലൻഡ്‌സിനെ 245/8 എന്ന താരതമ്യേന ഉയർന്ന സ്‌കോറിലേക്ക് അദ്ദേഹം എത്തിച്ചത്. ഏഴാമതായി എത്തിയ എഡ്വാർഡ്‌സ് 78 റൺസ് എടുത്തപ്പോൾ ഒൻപതാമതായി എത്തിയ റോളോഫ് വാൻ ഡെർ മെർവ് 29 റൺസും പത്താമതായി എത്തിയ ആര്യൻ ദത്ത് 23 റൺസും എടുത്തു. ഇതും വിജയത്തിലേക്കെത്തിക്കാൻ ഏറെ നിർണായകമായെന്ന് എഡ്വേർഡ് കൂട്ടിച്ചേർത്തു.
ഹൈദരാബാദിലെ മത്സരത്തിൽ പാകിസ്താനെതിരേ പുറത്തെടുത്ത അതേ രീതിയിൽ പന്ത് ഉപയോഗിച്ച് ദക്ഷിണാഫ്രിക്കയെ നാല് തവണ സമ്മർദത്തിലാക്കാൻ ശ്രമിച്ചു. എന്നാൽ, പതിയെ അവർ അതിൽ നിന്ന് മാറി. ധർമശാലയിൽ ദക്ഷിണാഫ്രിക്കയുടെ ചെറുത്തുനിൽപ്പിനെ തോൽപ്പിക്കാൻ അവർ ശക്തമായ പടയൊരുക്കം നടത്തി. മില്ലർ ഭീഷണിയാകുമെന്ന് തോന്നിയപ്പോൾ ഡച്ച് ടീം ശാന്തത പാലിക്കുകയും മികച്ച കളി പുറത്തെടുക്കുകയുമായിരുന്നു.
advertisement
”ഞങ്ങൾ ഇവിടെ വന്നത് തമാശ കളിക്കാനും ആസ്വദിക്കാനുമല്ല. മത്സരം ജയിക്കാനും അടുത്ത ഘട്ടത്തിലേക്ക് അവസരം നേടാനുമാണ്. എന്നാൽ, ദക്ഷിണാഫ്രിക്ക വളരെ ശക്തമായ ഒരു ടീമാണ്. അവർ സെമി ഫൈനലിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അതിൽ ഉൾപ്പെടണമെങ്കിൽ ഞങ്ങൾ ഇതുപോലുള്ള ടീമുകളെ പരാജയപ്പെടുത്തേണ്ടതുണ്ട്,”എഡ്വാർഡ് പറഞ്ഞു.
നെതർലൻഡ്സിന്റെ മത്സരത്തിനിടെ ഓരോ പുതിയ ബാറ്റർ വരുമ്പോഴും, ഓപ്പണർ മാക്‌സ് ഒഡൗഡ് തന്റെ പോക്കറ്റിൽ നിന്ന് ഒരു കടലാസ് എടുത്ത് എഡ്വേർഡ്‌സിന്റെയും ബൗളറുടെയും അടുത്ത് പോയി തന്ത്രം ചർച്ച ചെയ്യുന്നത് കാണാമായിരുന്നു. ഫിറ്റ്‌നസ് ആണ് ഡച്ച് ടീമിന്റെ മറ്റൊരു പ്രധാന കരുത്ത്.
advertisement
‘ടോട്ടൽ ക്രിക്കറ്റ്’ എന്നോ അല്ലെങ്കിൽ ‘ബ്രാൻഡ് ഓഫ് ക്രിക്കറ്റ്’ എന്നോ എന്ത് പേരുതന്നെ ഇട്ട് വിളിച്ചാലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഡച്ച് ടീം അടിസ്ഥാന കാര്യങ്ങൾ ശരിയായി ചെയ്തു എന്നതാണ് വസ്തുത.
ലഖ്‌നൗവിൽ ശ്രീലങ്കയ്‌ക്കെതിരേയാണ് നെതർലൻഡ്‌സിന്റെ അടുത്ത മത്സരം. ധർമശാലയിലെ കാലാവസ്ഥയിൽ നിന്നും പിച്ചിൽ നിന്നും ഏറെ വ്യത്യാസമാണ് ലഖ്‌നൗവിലേത്. എന്നാൽ, തങ്ങളുടെ മികച്ച പ്രകടനം ശ്രീലങ്കയ്‌ക്കെതിരേ പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ വിജയത്തിലൂടെ അവർ നേടിയെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
October 18, 2023 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ടോട്ടല്‍ ഫുട്‌ബോളില്‍' നിന്ന് 'ടോട്ടല്‍ ക്രിക്കറ്റിലേക്ക്'; തരംഗമായി നെതര്‍ലന്‍ഡ്‌സ് ക്രിക്കറ്റ് ടീം