'ക്രിക്കറ്റ് കരിയറിൽ എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിട്ടുള്ളത് ആ ഇന്ത്യൻ ബൗളറാണ്': കുമാർ സംഗക്കാര

Last Updated:

വിറപ്പിച്ചിട്ടുള്ള ബൗളർ ആരെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയത് ഒരു ഇന്ത്യൻ സ്പിന്നറുടെ പേരാണ്

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ മുൻനിരയിൽ തന്നെ ഇടമുള്ള വ്യക്തിയാണ് ശ്രീലങ്കൻ താരം കുമാർ സംഗക്കാര. 2000ത്തിൽ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ ആരംഭിച്ച സംഗക്കാരക്ക് ഇന്ത്യയിലും ആരാധകർ ഏറെയാണ്. സ്ഥിരതയാർന്ന പ്രകടനങ്ങളും അനായാസമായ ഷോട്ടുകളിലൂടെയുമാണ് സംഗ ആരാധക ഹൃദയം കീഴടക്കിയത്. തന്റെ കരിയറിൽ ശ്രീലങ്കൻ ജേഴ്സിയിൽ താരം 134 ടെസ്റ്റുകളും, 404 ഏകദിനങ്ങളും, 56 ടി20കളും താരം കളിച്ചിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്നും യഥാക്രമം 12400, 14234, 1382 റൺസും താരം പോക്കറ്റിലാക്കിയിരുന്നു.
ഏകദിനത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായും ടെസ്റ്റിലെ ആറാമനായുമാണ് 2015ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും സംഗക്കാര പടിയിറങ്ങിയത്. ഏകദിന ലോകകപ്പില്‍ തുടരെ മൂന്നു സെഞ്ച്വറി നേടി ഉജ്ജ്വല ഫോമിൽ നിൽക്കുമ്പോഴാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തി സംഗ ഞെട്ടിച്ചത്. ഇപ്പോൾ തന്റെ കരിയറിൽ തന്റെ ഉറക്കം കളഞ്ഞ ബോളറുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിശേഷണം നേടിയ ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാര വീണ്ടും ക്രിക്കറ്റ് ലോകത്ത് വാര്‍ത്തകളില്‍ നിറയുകയാണ്. തന്നെ വിറപ്പിച്ചിട്ടുള്ള ബോളർ ആരെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയത് ഒരു ഇന്ത്യൻ സ്പിന്നറുടെ പേരാണ്. അത് മാറ്റാരുമല്ല. ഇന്ത്യന്‍ ലെഗ്സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് സംഗയെ ഏറെ വിറപ്പിച്ച ആ ബൗളര്‍. കുംബ്ലെയുടെ പന്തുകള്‍ കരിയറില്‍ ഏറെ ഭയത്തോടെ മാത്രം കളിച്ചിട്ടുള്ള കാലത്തെ കുറിച്ചാണ് ഇപ്പോള്‍ സംഗക്കാര മനസ്സ് തുറന്നിരിക്കുന്നത്.
advertisement
'ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ അനില്‍ കുംബ്ലെ എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയിട്ടുണ്ട്. സാധാരണ രീതിയിലുള്ള ലെഗ് സ്പിന്നറല്ല കുംബ്ലെ. വലിയ ശരീരമുള്ള കുംബ്ലെ കൈകള്‍ ഉയര്‍ത്തിയാണ് പന്തെറിയുന്നത്. വേഗതയിലും സ്റ്റംപ്പിന് നേരെയും കൃത്യതയോടെ അദ്ദേഹം പന്തെറിയുന്നു. അത്തരം പന്തുകൾ റണ്‍സിനായി അടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ബൗണ്‍സും പന്തില്‍ കൂടുതലാണ്. വളരെ സ്നേഹമായുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ക്രിക്കറ്റിനെ ആത്മാര്‍ഥമായി അദ്ദേഹം സ്നേഹിച്ചിരുന്നു. ഇന്ത്യയുടേയും ലോക ക്രിക്കറ്റിന്റെയും ചാമ്പ്യനായിരുന്നു കുംബ്ലെ'- സംഗക്കാര പറഞ്ഞു.
advertisement
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്‍ ബൗളറാണ് അനില്‍ കുംബ്ലെ. ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ള അനില്‍ കുംബ്ല പല ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമായിരുന്നു. കൈക്കുഴകൊണ്ട് മായാജാലം കാട്ടിയിരുന്ന കുംബ്ലെ എവേ മൈതാനങ്ങളിലും മികവ് തെളിയിച്ചിരുന്ന താരമാണ്. ടെസ്റ്റില്‍ 132 മത്സരങ്ങളില്‍ 619 പേരെയും ഏകദിനത്തില്‍ 271 കളികളില്‍ 337 താരങ്ങളേയും കുംബ്ലെ പുറത്താക്കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ക്രിക്കറ്റ് കരിയറിൽ എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിട്ടുള്ളത് ആ ഇന്ത്യൻ ബൗളറാണ്': കുമാർ സംഗക്കാര
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement