• HOME
 • »
 • NEWS
 • »
 • sports
 • »
 • ശ്രീലങ്കയ്‌ക്കെതിരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ധവാനെ നിർദേശിച്ച് ദീപക് ചഹർ

ശ്രീലങ്കയ്‌ക്കെതിരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ധവാനെ നിർദേശിച്ച് ദീപക് ചഹർ

ജസ്‌പ്രിത് ബുമ്ര, മുഹമ്മദ്‌ ഷമി, ഷർദുൽ താക്കൂർ തുടങ്ങിയ ബോളർമാരുടെ അസാന്നിധ്യത്തിൽ ദീപക് ചഹർ ആയിരിക്കും ഇന്ത്യൻ ബൗളിങ് നിരയ്ക്ക് ചുക്കാൻ പിടിക്കുക. ഇതുവരെ മൂന്ന് ഏകദിനങ്ങളും, 13 ടി20കളും ചഹർ ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിട്ടുണ്ട്.

ദീപക് ചഹാര്‍

ദീപക് ചഹാര്‍

 • Share this:
  ജൂലൈയിൽ ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവർ പരമ്പരകളിൽ ഇന്ത്യയുടെ യുവനിരയുടെ പരിശീലകനായി രാഹുൽ ദ്രാവിഡിനെ ബി സി സി ഐ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം അവസാനത്തോട് കൂടി ശ്രീലങ്കയിലേക്കുള്ള ഇന്ത്യൻ ടീമിനെയും ബി സി സി ഐ പ്രഖ്യാപിച്ചേക്കും. സീനിയർ താരങ്ങളെയൊന്നും തന്നെ ടീമിൽ ഉൾപ്പെടുത്താൻ നിലവിലെ സാഹചര്യത്തിൽ സാധിക്കില്ല. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിന്റെയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയുടെയും ഭാഗമായി സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ടിൽ ആകുമെന്നതിനാലും കോവിഡ് പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കണമെന്നതിനാലും ആ താരങ്ങളെ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുക എന്നത് പ്രായോഗികമല്ല.

  അതിനാല്‍ തന്നെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന രണ്ടാം നിര ടീമിനെയാണ് ശ്രീലങ്കയിലേക്ക് അയക്കുക എന്ന് ബി സി സി ഐ അറിയിച്ചിരുന്നു. ജസ്‌പ്രിത് ബുമ്ര, മുഹമ്മദ്‌ ഷമി, ഷർദുൽ താക്കൂർ തുടങ്ങിയ ബോളർമാരുടെ അസാന്നിധ്യത്തിൽ ദീപക് ചഹർ ആയിരിക്കും ഇന്ത്യൻ ബൗളിങ് നിരയ്ക്ക് ചുക്കാൻ പിടിക്കുക. ഇതുവരെ മൂന്ന് ഏകദിനങ്ങളും, 13 ടി20കളും ചഹർ ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിട്ടുണ്ട്. ഇത്തവണത്തെ ഐ പി എൽ സീസണിൽ പവർപ്ലേ ഓവറുകൾ വളരെ മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്തത്. അടുത്ത കാലങ്ങളിലെ പ്രകടനങ്ങൾ വച്ചു നോക്കുമ്പോൾ താരം ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. ഇപ്പോൾ ടീമിന്റെ ക്യാപ്റ്റനായി ധവാന്‍ വരുന്നതായിരിക്കും ഏറ്റവും നല്ലതെന്നു ചഹര്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്.

  Also Read- ജഡേജ ഒരു മീഡിയം പേസറായിരുന്നെങ്കിൽ 'കുൽച സഖ്യം' ടീമിൽ തുടർന്നേനെ: യുസ്‌വേന്ദ്ര ചഹൽ

  'ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഏറ്റവും മികച്ച ചോയ്‌സ് ധവാന്‍ തന്നെയാണ്. ഏറെക്കാലമായി ഇന്ത്യക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിനു ഒരുപാട് അനുഭവസമ്പത്തുണ്ട്. സീനിയറായിട്ടുള്ള ഒരാള്‍ നായകനാവണമെന്നാണ് എന്റെ അഭിപ്രായം. കാരണം സീനിയറായിട്ടുള്ള ഒരാളെയായിരിക്കും ടീമംഗങ്ങള്‍ കൂടുതല്‍ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക. തങ്ങളുടെ ക്യാപ്റ്റനെ താരങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ധവാനാണ് ഈ റോളിലേക്കു ഏറ്റവും അനുയോജ്യൻ'- ചഹര്‍ ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

  സീനിയര്‍ ഓപ്പണര്‍ ശിഖാര്‍ ധവാനോ, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയോ ഇന്ത്യന്‍ ക്യാപ്റ്റനാകുമെന്നാണ് ബി സി സി ഐയുടെ ഔദ്യോഗിക വൃത്തങ്ങളിൽ ഒരാൾ സൂചിപ്പിച്ചിട്ടുള്ളത്. ഇടം കൈയന്‍ ഓപ്പണറായ ധവാന് തന്നെയാണ് നായകസ്ഥാനത്തേക്ക് മുഖ്യ പരിഗണന ലഭിക്കുകയെന്നാണ് വിവരം. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീമിലെ നിറ സാന്നിധ്യമാണ് ധവാന്‍. എല്ലാ ഫോര്‍മാറ്റിലുമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ 241 മത്സരങ്ങളാണ് ധവാന്‍ കളിച്ചിട്ടുള്ളത്. 2020ല്‍ പരിക്ക് പറ്റി പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരമായി ഐ പി എല്ലിൽ ഡല്‍ഹിയെ നയിച്ച പരിചയവും ധവാനുണ്ട്. മൂന്ന് ഏകദിനങ്ങളും, 3 ടി20 മത്സരങ്ങളുമാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുക. ജൂലൈ 13, 16, 19 തീയതികളില്‍ ഏകദിന പരമ്പരയിലെ മത്സരങ്ങളും, 22, 24, 27 തീയതികളില്‍ ടി20 മത്സരങ്ങളും നടക്കും.
  Published by:Rajesh V
  First published: