ഗംഭീറിനെതിരെ ഡല്‍ഹി കോടതിയുടെ വാറണ്ട്

Last Updated:
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെതിരെ ഡല്‍ഹി സകേത് കോടതിയുടെ വാറണ്ട്. താരം അംബാസിഡറായ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തിയ തട്ടിപ്പിന്റെ പേരിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാ രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. സ്ഥാപനവും ഡയറക്ടര്‍ മുകേഷ് ഖുരാനയും തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.
ഫ്‌ലാറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കി രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി നിരവധി പേരില്‍ നിന്ന് പണം തട്ടിയെന്നായിരുന്നു പരാതി. ഗംഭീറാണ് ബ്രാന്‍ഡ് അംബാസിഡറെന്ന് അറിഞ്ഞാണ് തങ്ങള്‍ രുദ്ര ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതെന്നായിരുന്നു പരാതിക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഇന്ദിരാപുരത്ത് ഫ്‌ലാറ്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു കമ്പനി നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചത്. എന്നാല്‍ ഫ്‌ലാറ്റുകളൊന്നും നിര്‍മ്മിച്ച് നല്‍കിയിരുന്നില്ല.
Also Read: മാഞ്ചസ്റ്ററില്‍ മൗറിഞ്ഞോയ്ക്ക് പകരക്കാരനെത്തി
നേരത്തെ താന്‍ വെറുമൊരും അംബാസിഡര്‍ മാത്രമാണെന്നും നിക്ഷേപകരെ വഞ്ചിച്ചിട്ടില്ലെന്നും വാദിച്ച ഗംഭീര്‍ തന്നെ പരാതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഗംഭീറിനെതിരെ ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് സകേത് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
advertisement
Dont Miss:  'എന്തുകൊണ്ട് എന്നെ തഴയുന്നു'; ലേലത്തിനെതിരെ സൂപ്പര്‍ താരം
ഹര്‍ജി തളളിയതിന് ശേഷം ഗംഭീര്‍ കോടതിയില്‍ ഹാജരാവാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് കോടതി വാറണ്ട്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ ഗംഭീര്‍ ഈ അടുത്താണ് ക്രിക്കറ്റിനോട് വിട പറഞ്ഞത്. വിടവാങ്ങല്‍ മത്സരത്തില്‍ ഡല്‍ഹിക്കായി സെഞ്ച്വറിയും താരം നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഗംഭീറിനെതിരെ ഡല്‍ഹി കോടതിയുടെ വാറണ്ട്
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement