ഇന്റർഫേസ് /വാർത്ത /Sports / ജഡേജ ഒരു മീഡിയം പേസറായിരുന്നെങ്കിൽ 'കുൽച സഖ്യം' ടീമിൽ തുടർന്നേനെ: യുസ്‌വേന്ദ്ര ചഹൽ

ജഡേജ ഒരു മീഡിയം പേസറായിരുന്നെങ്കിൽ 'കുൽച സഖ്യം' ടീമിൽ തുടർന്നേനെ: യുസ്‌വേന്ദ്ര ചഹൽ

 yuzvendra chahal, kuldeep yadav

yuzvendra chahal, kuldeep yadav

2019 ജൂണിനുശേഷം ഇരുവരും ഒരേസമയം ഇന്ത്യക്കായി പന്തെറിഞ്ഞിട്ടില്ല. മധ്യനിരയില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ബാറ്റ്സ്മാന്മാരെ പ്രതിസന്ധിയിലാക്കാൻ മിടുക്കരായ ഇരുവരും ഒറ്റക്ക് ടീമിലെത്തിയെങ്കിലും കാര്യമായി ശോഭിക്കാനുമായില്ല.

  • Share this:

കുറച്ചുകാലം മുൻപ് വരെ ഇന്ത്യൻ ബൗളിംഗ് സ്പിൻ യൂണിറ്റിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു കുൽദീപ് യാദവും, യുസ്‌വേന്ദ്ര ചഹലും. കൃത്യമായി പറഞ്ഞാൽ 2019ലെ ഏകദിന ലോകകപ്പ് വരെ. തന്റെ ചൈനമാൻ ബോളിങ്ങിലൂടെയാണ് കുൽദീപ് യാദവ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. യുസ്‌വേന്ദ്ര ചഹലിനോടൊപ്പം മികച്ച സ്പെല്ലുകൾ തീർത്തതോടെ 'കുൽച' സഖ്യവും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ ഇന്ന് അതെല്ലാം ശരവേഗത്തിൽ മാറിമറഞ്ഞിരിക്കുകയാണ്. ചഹൽ ഇപ്പോഴും ടീമിന്റെ ഭാഗമായി തുടരുന്നുവെങ്കിലും കുൽദീപിന് അവസരങ്ങൾ ലഭിക്കുന്നില്ല.

2019 ജൂണിനുശേഷം ഇരുവരും ഒരേസമയം ഇന്ത്യക്കായി പന്തെറിഞ്ഞിട്ടില്ല. മധ്യനിരയില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ബാറ്റ്സ്മാന്മാരെ പ്രതിസന്ധിയിലാക്കാൻ മിടുക്കരായ ഇരുവരും ഒറ്റക്ക് ടീമിലെത്തിയെങ്കിലും കാര്യമായി ശോഭിക്കാനുമായില്ല. റിസ്റ്റ് സ്പിന്നർമാരായ ചഹലും കുൽദീപും 44 മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും 2019 ലോകകപ്പിന് ശേഷം ധോണി ടീമിൽ നിന്ന് മടങ്ങിയതോടെ അതിന് കഴിഞ്ഞിട്ടില്ല. ദേശീയ ടീമിൽ കളിക്കുമ്പോൾ ധോണിയുടെ സാന്നിധ്യം ഇരുവരെയും മൈതാനത്ത് വളരെയധികം സ്വാധീനിച്ചിരുന്നുവെന്നും വിക്കറ്റിനു പിറകിൽ നിന്നുമുള്ള ധോണിയുടെ നിർദേശങ്ങൾ നല്ല രീതിയിൽ ഗുണം ചെയ്തിരുന്നെന്നും കുൽദീപ് ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ സ്പോര്‍ട്സ് ടാക്കിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് കുല്‍ദീപിനൊപ്പം ഒരുമിച്ച്‌ ഇന്ത്യന്‍ ടീമില്‍ കളിക്കാൻ കഴിയാത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചഹല്‍. ശരിയായ ടീം കോമ്പിനേഷന്‍ വേണ്ടതിനാലാണ് തന്നെയും കുല്‍ദീപിനെയും ഒരുമിച്ച്‌ കളിപ്പിക്കാത്തത് എന്നാണ് ചഹലിന്റെ പ്രതികരണം.

Also Read- 'ഒരേ പൊസിഷനിൽ കളിക്കാൻ സാധിക്കാതിരുന്നത് കരിയറിൽ തിരിച്ചടിയായി': റോബിൻ ഉത്തപ്പ

'ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്ന സമയത്ത് ഞാനും കുല്‍ദീപും ഒരുമിച്ച്‌ കളിക്കുന്നുണ്ടായിരുന്നു. 2018ല്‍ ഹര്‍ദിക്കിന് പരിക്കേറ്റതോടെ പന്തെറിയാന്‍ സാധിക്കാതെ വന്നു. ഇതോടെ രവീന്ദ്ര ജഡേജ വെള്ളബോള്‍ ടീമിലേക്ക് തിരിച്ചെത്തി. ഓള്‍റൗണ്ടറെന്ന നിലയില്‍ ഏഴാം നമ്പറില്‍ ജഡേജ നന്നായി ബാറ്റ് ചെയ്യുകയും ചെയ്യും. ദൗര്‍ഭാഗ്യവശാല്‍ ജഡേജ ഒരു സ്പിന്നറാണ്. ജഡേജ ഒരു മീഡിയം പേസറായിരുന്നെങ്കിലും എനിക്കും കുല്‍ദീപിനും ഒരുമിച്ച്‌കളിക്കാമായിരുന്നു'- ചഹല്‍ പറഞ്ഞു.

ഒരു പരമ്പരയില്‍ ഞാനും കുല്‍ചയും 50-50 ശതമാനം മത്സരങ്ങളാണ് കളിച്ചിരുന്നത്. ചിലപ്പോള്‍ ഒന്നിച്ച്‌ കളിക്കും. അത് ടീമിന്റെ ഘടനയ്ക്കനുസരിച്ചിരിക്കും. ഹാര്‍ദിക് പൂര്‍ണ്ണ ഫിറ്റ്‌നസോടെ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും അവസരം ലഭിക്കുമായിരുന്നു. ഏഴാം നമ്പറില്‍ ഇന്ത്യക്ക് ഒരു ഓള്‍റൗണ്ടറെ അത്യാവശ്യമാണ്. ഞാന്‍ കളിച്ചില്ലെങ്കിലും ടീം വിജയിക്കുന്നതിലാണ് സന്തോഷം'- ചഹാല്‍ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ചഹലിനെ പരിഗണിക്കാൻ സാധ്യതയുണ്ടെങ്കിലും പഴയകാല ഫോമിന്റെ നിഴൽ മാത്രമായിതീർന്ന കുൽദീപിന് ടീമിലേക്കുള്ള മടങ്ങിവരവ് പ്രയാസമാകും. നിലവിൽ മൂന്നു ഫോർമാറ്റിലും പുറത്താണ് കുൽദീപ്. കൂടാതെ ഇത്തവണത്തെ ഐ പി എല്ലിലും താരത്തിന് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല.

First published:

Tags: Kuldeep yadav, Yuzvendra Chahal